കാലടി ജയൻ

Kaladi Jayan

തിരുവനന്തപുരം കാലടി സ്വദേശിയായ ജയൻ തൈക്കാളി ഗവണ്മെന്റ് ഹൈസ്ക്കൂൾ, മാർ ഇവനിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനകാലത്ത് തന്നെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു.

പഠനശേഷം ടൈറ്റാനിയം ഫാക്ടറിയിൽ ജോലിക്ക് കയറിയ ജയൻ ജോലിക്കൊപ്പം നാടകാഭിനയം തുടർന്നു. 1977 -ൽ നീതിപീഠം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ആശ്രമംകായലും കയറുംമഴവിൽക്കാവടിചാണക്യൻഅർത്ഥം, ഏകലവ്യൻ   എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ അഭിനയിച്ചു, കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത കാര്യം നിസ്സാരം എന്ന സീരിയലിന്റെ നിർമ്മാതാവുകൂടിയായിരുന്നു അദ്ദേഹം.

2023 ഫെവ്രുവരിയിൽ കാലടി ജയൻ അന്തരിച്ചു.