രാജലക്ഷ്മി

Rajalakshmi (Actress)

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1964 -ൽ ആന്ധ്രപ്രദേശിലെ തെനാലിയിൽ ജനിച്ചു. രാജലക്ഷ്മി കുട്ടിയായിരിയ്ക്കുമ്പോൾ തന്നെ അമ്മയോടൊപ്പം ചില നാടകട്രൂപ്പുകളിലെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.  തന്റെ പതിഞ്ചാമത്തെ വയസ്സിൽ തെലുങ്കു സിനിമയായ ശങ്കരാഭരണം -ത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ദക്ഷിണേന്ത്യയിൽ വൻ വിജയമായിത്തീർന്ന ശങ്കരാഭരണം എന്ന സിനിമയിലെ നായികാപ്രാധാന്യമുള്ള വേഷം രാജലക്ഷ്മിയെ പ്രശസ്തയാക്കി. തുടർന്ന് നിരവധി തെലുങ്കു,തമിഴ്,മലയാളം,കന്നഡ സിനിമകളിൽ അവർ നായികയായി അഭിനയിച്ചു. എൻ ടി ആർ, രജനികാന്ത്, വിഷ്ണൂവർദ്ധൻ, മമ്മൂട്ടി, മോഹൻലാൽ..തുടങ്ങി അക്കാലത്തെ പ്രമുഖ നടൻമാരോടൊപ്പമെല്ലാം രാജലക്ഷ്മി അഭിനയിച്ചു.

ഐ വി ശശി - എം ടി സിനിമയായ തൃഷ്ണ-യിലൂടെയാണ് രാജലക്ഷ്മി മലയാളത്തിൽ എത്തുന്നത്. തുടർന്ന് ഇരുപതിലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചു.        1990-ൽ രാജലക്ഷ്മി വിവാഹിതയായി. കെ ആർ കൃഷ്ണൻ ആണ് ഭർത്താവ്, രണ്ട് മക്കളാണ് അവർക്കുള്ളത്. രോഹിത് കൃഷ്ണൻ, രാഹുൽ കൃഷ്ണൻ.