സാബുമോൻ അബ്ദുസമദ്
തിരുവനന്തപുരം സ്വദേശി. ശരിയായ നാമം “സാബു മോൻ”. പഠിച്ചത് നിയമം.
സ്കൂൾ വേദികളിലൂടെയായിരുന്നു കലാപ്രവർത്തനത്തിനു തുടക്കം. 1999 ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ബാലഭാസ്കർ കലാപ്രതിഭയാകുമ്പോൾ സാബു ആയിരുന്നു റണ്ണർ അപ്പ്. പിന്നീട് തീയറ്റർ ഗ്രൂപ്പുകളിലും സഹകരിച്ചുവെങ്കിലും അക്കാലത്ത് മോണോ ആക്ട് ആയിരുന്നു സാബുവിന്റെ പ്രധാന ഐറ്റം.
“MTV Bhakra“യുടെ ചുവടുപിടിച്ചു സൂര്യാ ടിവിയിൽ വന്ന “തരികിട” എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറി. "നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി" എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. മൂന്നു വർഷത്തോളം സാബു സൌദി അറേബ്യയിൽ ജോലി ചെയ്തു. വീണ്ടും നാട്ടിലെത്തി ചാനലുകളിൽ അവതാരകനും പ്രോഗ്രാം പ്രൊഡ്യൂസറുമായി.
"പുണ്യാളൻ അഗർബത്തീസ്" എന്ന ചിത്രത്തിലെ “ഇടിവെട്ട് സാബു” എന്ന ക്യാരക്ടറിലൂടെ സിനിമയിൽ ശ്രദ്ധിക്കപ്പെട്ട സാബു, നിരവധി ടിവി ഷോകൾ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്, അതിൽ ചിലതാണ് അമൃത ടി വിയിലെ ടെക്മന്ത്ര, കപ്പ ടിവിയിലെ ക്യാൻഡിഡ് ക്യാമറ എന്നിവ. മനോരമ ടിവിയിലെ “ടേക്ക് ഇറ്റ് ഈസി” എന്ന പരിപാടിയുടെ അവതാരകനുമാണ്.