ജോൺ വിജയ്
തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1975- ൽ തമിഴ് നാട്ടിലെ തൂത്തുക്കുടിയിൽ ജനിച്ചു. ചെന്നൈ ലയോള കോളേജിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ എം എസ് സി കഴിഞ്ഞു. പഠനത്തിനു ശേഷം റേഡിയൊ വൺ എഫ് എമ്മിൽ ഡയറക്ടർ ഓഫ് പ്രോഗ്രാം ഹെഡ് ആയി കുറച്ചുകാലം വർക്ക് ചെയ്തു. പിന്നീട് നുംഗംമ്പാക്കത്തുള്ള H2O എന്ന പരസ്യ ഏജൻസിയിൽ ചീഫായി വർക്ക് ചെയ്തു.
2006- ൽ തലൈമകൻ എന്ന തമിഴ് സിനിമയിലൂടെയാണ് ജോൺ വിജയ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് ബില്ല, രാവണൻ, കബാലി എന്നിവയുൾപ്പെടെ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 2012- ൽ ബാച്ചിലർ പാർട്ടി എന്ന സിനിമയിലൂടെയാണ് ജോൺ വിജയ് മലയാളത്തിലെത്തുന്നത്. തുടർന്ന് അടി കപ്യാരേ കൂട്ടമണി, സി ഐ എ, ലൂസിഫർ, ഷൈലോക്ക്, ബിഗ് ബ്രദർ എന്നിവയുൾപ്പെടെ പന്ത്രണ്ടിലധികം സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചു. ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളും കാരക്ടർ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. മാധവി ഇളങ്കോവനാണ് ജോൺ വിജയ്യുടെ ഭാര്യ.