തന്മാത്ര
Plus 2 വിദ്യാർത്ഥിയായ തൻ്റെ മകൻ മനു പഠിച്ചു മിടുക്കനായി IAS നേടുന്നത് കാണുക എന്നതാണ് സർക്കാർ ഉദ്യോഗസ്ഥനായ രമേശൻ നായരുടെ ജീവിതാഭിലാഷം.
സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന രമേശന് പതിയെ പതിയെ ചെറിയ ചില ഓർമ്മക്കുറവുകൾ അനുഭവപ്പെടുന്നു. അത് രമേശനെ അസ്വസ്ഥനാക്കുന്നു. അതോടൊപ്പം മറ്റുള്ളവരെയും.
Actors & Characters
Actors | Character |
---|---|
രമേശൻനായർ | |
ലേഖ | |
മനു | |
മഞ്ജു | |
രമേശന്റെ അച്ഛൻ | |
ലേഖയുടെ അച്ഛൻ | |
ജോസഫ് | |
ലേഖയുടെ അമ്മ | |
ഡോക്ടർ | |
നന്ദിനി | |
സബീന എസ് |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
മോഹൻലാൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 2 005 |
കഥ സംഗ്രഹം
- പത്മരാജന്റെ ഓർമ്മ എന്ന കഥയെ ആധാരമാക്കിയ ചിത്രം.
രമേശൻ നായർക്ക് (മോഹൻലാൽ)
തിരുവനന്തപുരത്ത് Secretariat-ലാണ് ഉദ്യോഗം.
രമേശനും ഭാര്യ ലേഖയും (മീരാ വാസുദേവ്), plus 2 വിദ്യാർത്ഥിയായ മകൻ മനുവും ഇളയ മകൾ മഞ്ജുവും Quarters-ലാണ് താമസം.
നാട്ടിലെ കുടുംബവീട്ടിൽ രമേശന്റെ അച്ഛൻ കൃഷ്ണൻ നായർ (നെടുമുടി വേണു) കൃഷിയും മറ്റുമായി കഴിയുന്നു. രമേശന്റെ അമ്മയുടെ മരണശേഷം അച്ഛന്റെ സഹായത്തിന് കുഞ്ഞൂഞ്ഞ് എന്ന വാല്യക്കാരൻ കൂടെയുണ്ട്.
തൻ്റെ അച്ഛൻ്റെ പ്രതീക്ഷയ്ക്കൊത്തുയർന്ന് IAS നേടാനോ, അച്ഛൻ ആഗ്രഹിച്ചതു പോലെ ഒരു Collector ആകാനോ രമേശന് പണ്ട് സാധിച്ചിരുന്നില്ല.
തൻ്റെ മകൻ മനുവിലൂടെ സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കണം എന്നതാണ് രമേശന്റെ ആഗ്രഹം.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമർത്ഥനായ മനു സ്ക്കൂളിൻ്റെയും റാങ്ക് പ്രതീക്ഷയാണ്. മകന്റെ Rank, Entrance exam ഇതൊന്നും രമേശന് അത്ര താത്പര്യമുള്ള കാര്യങ്ങളല്ല. പഠനം ലളിതമാക്കാനും, പഠിച്ചത് മറന്നു പോകാതിരിക്കാനും മനുവിനെ സഹായിക്കുന്നതും പ്രോത്സാഹനം നല്കുന്നതും രമേശനാണ് .
ഒരു ദിവസം സ്കൂൾ വിട്ടശേഷം സഹപാഠിയായ അഞ്ജലിയുടെ ക്ഷണം സ്വീകരിച്ച് മനു ഒരു restaurant-ൽ പോകുന്നു. അഞ്ജലിയുടെ birthday treat ആയി ഇരുവരും Pizza കഴിക്കുന്നു. Gift-നായി കൈ നീട്ടിയ അഞ്ജലിയുടെ കയ്യിൽ മനു കളിയായി compass കൊണ്ട് കുത്തുന്നു, ഇരുവരും സന്തോഷത്തിലാണ്. അപ്പോഴാണ് മനു ജാലകത്തിലൂടെ ഒരു കാഴ്ച കാണുന്നത് - സർക്കാർ ജീവനക്കാരുടെ ഒരു സമരജാഥ റോഡിലൂടെ പോകുന്നു, അതിൽ രമേശനുമുണ്ട്.
സമയമേറെയായിട്ടും മനു വീട്ടിലെത്താൻ വൈകുന്നത് കാരണം ലേഖ രമേശനെ ഫോൺ വിളിക്കുന്നു. ഓഫീസിൽ വിളിച്ചിട്ടു കിട്ടാത്തത് കാരണം സുഹൃത്തും സഹപ്രവര്ത്തകനുമായ ജോസഫിന്റെ (ജഗതി) മൊബൈലിലാണ് വിളിക്കുന്നത്.
ആ സമയം ഇരുവരും സമരപ്പന്തലിലാണ്.
മകനെ അന്വേഷിച്ച് രമേശൻ സ്ക്കൂളിൽ പോയി പ്രിൻസിപ്പലുമായി സംസാരിച്ചിട്ട് തൻ്റെ സ്കൂട്ടറിൽ വീട്ടിലെത്തുന്നു. അപ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു.
വൈകിയാത്താൻ കാരണമായി മനു പറഞ്ഞ കാര്യങ്ങൾ രമേശൻ ചോദ്യം ചെയ്യുന്നില്ല.
അത്താഴത്തിന് മുമ്പേ അടുക്കളയിൽ ലേഖയെ സഹായിക്കാൻ കൂടുന്ന രമേശൻ പഴയ ഒരു സംഭവം ഓർത്തെടുക്കുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂൾ വിട്ടശേഷം പന്തുകളിയുമായി സമയം പോയതറിയാതെ വീടെത്താൻ രമേശൻ വൈകിയ ഒരു സംഭവം.
അന്ന് രമേശന് മാതാപിതാക്കളുടെ തല്ല് കിട്ടിയത് വൈകിയതിനും കള്ളം പറഞ്ഞതിനുമായിരുന്നു. അതിനു ശേഷം കള്ളം പറയാറേയില്ല എന്നു പറയുന്ന രമേശൻ അതൊടൊപ്പം അമ്മയെക്കുറിച്ചോർത്ത് സങ്കടപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം കേട്ടുനിൽക്കുന്ന മനു വിതുമ്പിക്കൊണ്ട് താൻ പറഞ്ഞത് കള്ളമായിരുന്നു എന്ന് ഏറ്റുപറയുന്നു. അത് രമേശന് നേരത്തേ തന്നെ മനസ്സിലായിരുന്നു എന്നുപറഞ്ഞ് മനുവിനെ സമാധാനപ്പിക്കുന്നു. അന്നുനടന്ന കാര്യങ്ങൾ മനു രമേശനോട് മാത്രം പറയുന്നു. രമേശൻ ലേഖയോട് കൗമാര ചാപല്യങ്ങളെക്കുറിച്ച് പറയുന്നു, ഒപ്പം തന്റെ കൗമാരം ഓർത്തെടുക്കുന്നു.
അപ്പച്ചി മരിച്ചതറിഞ്ഞ് രമേശനും കുടുംബവും വാടകയ്ക്ക് ടാക്സി വിളിച്ച് നാട്ടിലേക്ക് പോകുന്നു. യാത്രയ്ക്കിടെ രമേശൻ അപ്പച്ചിയുമൊത്തുള്ള കുട്ടിക്കാലം ഓർക്കുന്നു. അപ്പച്ചിയുടെ മകളായ ശോഭയോട് രമേശന് കുട്ടിക്കാലത്ത് അടുപ്പമായിരുന്നു എന്ന കാര്യം ലേഖയ്ക്കും മനുവിനും അറിയാം.
ശോഭയെ കളിയായി വിളിച്ചിരുന്ന പേര് രമേശന് ഓർമ്മ കിട്ടുന്നില്ല.
ശോഭയുടെ ഭർത്താവ് സോമനും ശോഭയുടെ ജ്യേഷ്ഠൻ രഘുവും മരണവീട്ടിൽ മദ്യലഹരിയിലാണ് ചടങ്ങുകൾ ചെയ്യുന്നത്.
അച്ഛനുമൊത്ത് രാത്രിയോടെ തിരികെ കുടുംബവീട്ടിലെത്തുന്ന രമേശൻ പാചകത്തിന് ലേഖയെ സഹായിച്ച ശേഷം അച്ഛനുമൊത്ത് കുളത്തിൽ കുളിക്കാൻ പോകുന്നു. മിണ്ടിയും പറഞ്ഞുമിരുന്ന പലരും മരണമടഞ്ഞ കാര്യം സൂചിപ്പിച്ച് താനൊറ്റയ്ക്കാവുന്നു എന്ന ആശങ്ക അച്ഛൻ രമേശനോട് പങ്കു വെയ്ക്കുന്നു. ഒപ്പം രമേശന് deputation-ൽ നാട്ടിലേക്ക് മാറ്റം വാങ്ങാനാകുമോ എന്നും അച്ഛൻ ആരായുന്നു. തന്റെ careerഉം അതിനേക്കാളുപരി മനുവിന് IAS coaching-നുള്ള സൗകര്യങ്ങളും മുൻനിർത്തി തിരുവനന്തപുരത്ത് തുടരാനാണ് താത്പര്യമെന്ന് രമേശൻ സൂചിപ്പിക്കുന്നു.
പിറ്റേന്ന് രമേശൻ യാത്ര പുറപ്പെടുന്നതിനു മുമ്പ് വീട്ടിലെത്തിയ ശോഭയോട് ആ പഴയ വിളിപ്പേര് മറന്നുപോയ കാര്യം പറയുന്നു, ശോഭ ചിരിച്ചുകൊണ്ട് പോകുന്നതല്ലാതെ പേര് വിട്ടുപറയുന്നില്ല. രമേശൻ അത് തന്നെ ആലോചിച്ചിരിക്കുന്നത് കണ്ട് ലേഖ ചിരിച്ചുകൊണ്ട് ആ പേര് ഓർമ്മപ്പെടുത്തുന്നു - ചങ്കരിക്കുട്ടി
തിരികെ പോകുമ്പോൾ കാറിന്റെ ഡിക്കി നിറയെ വീട്ടുവളപ്പിലെ പച്ചക്കറിയും മറ്റും അച്ഛൻ കൊടുത്തുവിടുന്നു. വീട്ടുമുറ്റത്ത് നിന്നും പടികളിറങ്ങി കാറുവരെ സാധനങ്ങൾ എത്തിക്കുന്ന ബുദ്ധിമുട്ട് കണ്ട് വീട്ടുമുറ്റത്തേക്ക് കാർ കയറുന്ന രീതിയിൽ വഴി വെട്ടുന്ന കാര്യം രമേശൻ പറയുന്നുണ്ടെങ്കിലും അച്ഛനത് കാര്യമായിട്ടെടുക്കുന്നില്ല.
രമേശൻ flat വാങ്ങുന്നതും കാർ വാങ്ങുന്നതുമൊക്കെ പറയുന്നതല്ലാതെ നടക്കുന്നില്ല എന്ന് അച്ഛൻ പറയുന്നു, അക്കാര്യത്തിൽ അച്ഛന് വലിയ താത്പര്യവുമില്ല.
തിരികെ തിരുവനന്തപുരത്തെത്തിയ ശേഷം രമേശൻ ഒരു Inverter വാങ്ങുന്ന കാര്യം ഓഫീസിൽ വെച്ച് ജോസഫിനോട് പറയുന്നു. ഇടയ്ക്കിടെയുള്ള power cut മനുവിന്റെ പഠനത്തെ ബാധിക്കുമെന്ന ആശങ്ക രമേശനുണ്ട്. ജോസഫിന് സഹപ്രവര്ത്തകരുമായി ചിട്ടിയുടെ ഇടപാടുണ്ട്.
കൂടാതെ flat വാങ്ങാൻ വേണ്ടതായ ഒത്താശയും ജോസഫാണ് ചെയ്യുന്നത്.
ഇതിനിടെ വകുപ്പുമന്ത്രി രമേശനെ വിളിപ്പിച്ച് തനിക്കുവേണ്ടപ്പെട്ട ഒരാൾക്കനുകൂലമായ ഒരു report ആവശ്യപ്പെടുന്നു. നിർദ്ദിഷ്ട express highway യുടെ നേർപാതയിൽ ഒരു five star hotel പണിയാനുള്ള plan ആണ്. അക്കാര്യത്തിൽ രമേശന് ബുദ്ധിമുട്ടുണ്ട്. പക്ഷേ ജോസഫ് രമേശനോട് പറയുന്നത് അനുകൂലവും പ്രതികൂലവുമല്ലാത്ത ഒരു report തയ്യാറാക്കിയാൽ hotel-ഉം പണിയാം, മന്ത്രിയും happy ആകും, പോരാത്തതിന് ആ വ്യവസായി inverter/car installment'നു വേണ്ടതായ കാര്യങ്ങൾ ചെയ്യാനും തയ്യാറാകും എന്നാണ്.
മനുവിന്റെ സ്ക്കൂളിലെ PTA meeting-ന് രമേശൻ parenting-നെക്കുറിച്ചും, ബന്ധങ്ങളുടെ ഊഷ്മളതയെക്കുറിച്ചും സംസാരിക്കുന്നു. ഭാരതിയാർ എഴുതിയ ഒരു കവിത സ്കൂളിൽ വച്ച് പാടിയ കാര്യവും അതിലെ വരികളും മീറ്റിങ്ങിനിടെ രമേശൻ ഓർത്തെടുക്കുന്നു.
ഒപ്പം, ചില കാര്യങ്ങൾ മറക്കാതെ ഹൃദിസ്ഥമാക്കാനുള്ള എളുപ്പ വഴിയും പങ്കുവയ്ക്കുന്നു.
പിന്നീടൊരിക്കൽ പ്രിൻസിപ്പലും ഭാര്യയും രമേശനെ കണ്ടിട്ട് ആ ഭാരതിയാർ കവിത ചൊല്ലിയും എഴുതിയും നൽകാനാകുമോ എന്ന് ചോദിക്കുന്നു. എന്നാൽ രമേശന് പെട്ടെന്ന് വരികൾ ഓർത്തെടുക്കാനാകുന്നില്ല. ഈ ഓർമ്മക്കുറവ് തനിക്ക് ഒരുതരം anxiety/agony ഉളവാക്കുന്നു എന്ന സത്യം രമേശൻ ലേഖയോട് പറയുന്നു.
മനുവിന്റെ പഠനത്തെക്കുറിച്ചുള്ള tension ആകാം കാരണം എന്ന് ലേഖ പറയുന്നു. ഡോക്ടറും (പ്രതാപ് പോത്തൻ) ഇത്തരം ചെറിയ ചില മറവികൾ സാധാരണമാണെന്ന് രമേശനെ ആശ്വസിപ്പിക്കുന്നു.
മറന്നുപോയ ഭാരതിയാർ കവിത രമേശൻ ഓർത്തെടുത്ത് പ്രിൻസിപ്പലിൻ്റെ മകളെ പഠിപ്പിക്കുന്നു. അതേ യുവജനോത്സവത്തിന് മനു classical music അവതരിപ്പിക്കുന്നുണ്ട്.
മകനെക്കുറിച്ചുള്ള പ്രതീക്ഷയും ഔദ്യോഗിക ജീവിതത്തിലെ സമ്മർദ്ദങ്ങളും കാരണം ക്രമേണ രമേശന്റെ താളം തെറ്റുന്നു.
Report വൈകിക്കുന്നതിന് രമേശനെ മന്ത്രി ശകാരിക്കുന്നു. ആ ഫയൽ കാണാനില്ലെന്നു വന്നപ്പോൾ വീടു മുഴുവൻ രമേശൻ അരിച്ചുപെറുക്കുന്നുണ്ട്.
ഈ കാര്യത്തിൽ രമേശൻ പതിവില്ലാതെ ലേഖയോട് ദേഷ്യപ്പെടുന്നുണ്ട്. അവസാനം ആ ഫയൽ വീട്ടിലെ fridge/freezeril നിന്നുമാണ് കണ്ടെടുക്കുന്നത്. രമേശൻ absent minded ആണെന്ന് വീട്ടുകാർ തമാശരൂപേണ പറയുന്നു.
എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു.
Toothbrush മാറി ഉപയോഗിക്കുക, സ്കൂട്ടറോടിക്കുമ്പോൾ പലതും മറന്നുപോകുക, പച്ചക്കറിക്കടയിൽ സ്കൂട്ടർ വെച്ചുമറന്നിട്ട് പച്ചക്കറിയുമായി ഓട്ടോറിക്ഷയിൽ ഓഫീസിൽ പോകുക, വീടാണെന്നു കരുതി ഓഫീസിൽ വച്ച് ഷർട്ട് ഊരുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകുന്നു. സഹപ്രവര്ത്തകർ രമേശൻ പതിവില്ലാതെ കഞ്ചാവ് ഉപയോഗിച്ചതാകും എന്നാണ് ആദ്യം കരുതുന്നത്. സ്ക്കൂട്ടറിൻ്റെ താക്കോലുമായി ഓഫിസിൽ വരുന്ന പച്ചക്കറിക്കാരനെ അർദ്ധനഗ്നനായ രമേശൻ കുളിമുറിയിൽ നിന്നുമിറങ്ങി ആക്രമിക്കുന്നു.
സഹപ്രവര്ത്തകർ രമേശനെ ആശുപത്രിയിൽ എത്തിക്കുന്നു. വിവരമറിഞ്ഞെത്തിയ ലേഖയെയും മനുവിനെയും ജോസഫ് ആശ്വസിപ്പിക്കുന്നു. ഡോക്ടർ പറഞ്ഞത് പ്രകാരം ജോസഫ് രമേശന്റെ അച്ഛനെ വിളിച്ചുവരുത്തുന്നു.
രമേശന്റെ പ്രവര്ത്തികൾ അറിഞ്ഞ ഡോക്ടർ ആ ലക്ഷണങ്ങൾ വച്ച് രമേശന് Pre-senile Alzheimer's (മേധാക്ഷയം) എന്ന അവസ്ഥയാണെന്ന നിഗമനത്തിലെത്തുന്നു, ആ തിരിച്ചറിവ് രമേശന്റെ കുടുംബത്തെ തളർത്തുന്നു. രോഗിക്കല്ല ചികിത്സ വേണ്ടത് രോഗിയെ പരിചരിക്കുന്നവർക്കാണ് എന്നും, ഓരോരോ ഇതളുകൾ പൊഴിയുന്നത് പോലെ ക്രമേണ ഓർമ്മകൾ നഷ്ടപ്പെടുന്നതാണ് രീതിയെന്നും doctor പറയുന്നു. ഈ പ്രായത്തിൽ ഇത്തരം അവസ്ഥ rarest of rare ആണെന്നും വിദേശത്ത് പോലും ഫലപ്രദമായ ചികിത്സ എങ്ങും report ചെയ്യപ്പെട്ടിട്ടില്ല എന്നും doctor പറയുന്നുണ്ട് .
Voluntary retirement ന് അപേക്ഷ എഴുതാൻ പോലും രമേശന് സഹായം വേണ്ടിവരുന്നു. Office Farewell കഴിഞ്ഞ് രമേശനും കുടുംബവും quarters ഒഴിഞ്ഞ് നാട്ടിലേക്ക് പോകുന്നു.
വീട്ടിലെ സാധനങ്ങളുമായി ജോസഫും എത്തുന്നു.
രമേശൻ പണ്ടത്തെ കൊച്ചു കുട്ടിയെ പോലെയാണ് പെരുമാറുന്നത്. ശോഭയോട് പ്രത്യേകിച്ചും. ഇത് ശോഭയുടെ ഭർത്താവ് സോമന് പിടിക്കുന്നില്ല. സോമൻ രമേശനെ മർദ്ദിക്കുന്നു.
അതിനിടെ വിവരമറിഞ്ഞ് Delhi' യിൽ നിന്നുമെത്തിയ ലേഖയുടെ മാതാപിതാക്കളെ രമേശൻ തിരിച്ചറിയുന്നില്ല.
ഉറ്റ സുഹൃത്തായ ജോസഫ് ആകസ്മികമായി മരണമടഞ്ഞപ്പോൾ പാലായിലെ വീട്ടിൽ കുടുംബമായി പോകുന്ന രമേശന് പഴയ സഹപ്രവര്ത്തകരെ തിരിച്ചറിയാൻ കഴിയുന്നില്ല
ഇനിയെന്ത് എന്ന ചോദ്യം എല്ലാവർക്കും ചോദിക്കാനുള്ളത് മനുവിനോടാണ്.
IAS-ന് പിറകേ പോയി ഒരു പരീക്ഷണം നടത്താവുന്ന ജീവിത സാഹചര്യമല്ല മനുവിന്. Entrance എഴുതിയെടുത്ത് Engineering ചെയ്യുന്നതാണ് കുടുംബത്തിന് വേണ്ടതെന്ന് പലരും ഉപദേശിക്കുന്നു. ഉത്തരേന്ത്യയിലൊരു കോളേജിൽ മനുവിനൊരു seat പറഞ്ഞുവെച്ചിട്ടുണ്ടെന്ന് ലേഖയുടെ അച്ഛൻ സുകുമാരൻ നായർ (Innocent) പറയുന്നുണ്ട്.
മനു അച്ഛനോട് സംസാരിച്ചിട്ട് തീരുമാനമെടുക്കാമെന്ന് പറയുന്നു
....
ചമയം
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മേലേ വെള്ളിത്തിങ്കൾ |
കൈതപ്രം | മോഹൻ സിത്താര | കാർത്തിക് |
2 |
മിണ്ടാതെടീ കുയിലേ |
കൈതപ്രം | മോഹൻ സിത്താര | സുജാത മോഹൻ |
3 |
ഇതളൂർന്നു വീണകല്യാണി |
കൈതപ്രം | മോഹൻ സിത്താര | പി ജയചന്ദ്രൻ |
4 |
കാറ്റ്റു വെളിയിടൈ കണ്ണമ്മാവലചി |
സുബ്രഹ്മണ്യ ഭാരതിയാർ | മോഹൻ സിത്താര | വിധു പ്രതാപ്, ഷീലാമണി, സുനിൽ സിത്താര |