എഴുതാപ്പുറങ്ങൾ
മൂന്നു സ്ത്രീകഥാപാത്രങ്ങളുടെ ജീവിതസഞ്ചാരങ്ങളിലൂടെ സ്ത്രീകൾ നേരിടുന്ന അസ്തിത്വപ്രശ്നങ്ങളുടെ നേർക്കാഴ്ചയാവുന്ന സിനിമ.
Actors & Characters
Actors | Character |
---|---|
രാജലക്ഷ്മി | |
സീത | |
വിമല ജേക്കബ് | |
ബാലകൃഷ്ണമേനോന് | |
ബാലന് | |
ശ്രീനിവാസന് | |
രവീന്ദ്രനാഥ് | |
ബിനോയ് ചാണ്ടി | |
ഗോപാലന് നായന് | |
രാമാനന്ദന് | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സുഹാസിനി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 987 |
കഥ സംഗ്രഹം
തൻ്റെ ആദ്യ നോവലായ "ശാന്തിഗ്രാമത്തിലെ അമ്മ"യ്ക്കു ലഭിച്ച സാഹിത്യ അക്കാദമി പുരസ്ക്കാരം സ്വീകരിക്കാൻ കവയിത്രിയും, അദ്ധ്യാപികയുമായ രാജലക്ഷ്മി (സുഹാസിനി) നഗരത്തിലെത്തുന്നു. ചടങ്ങ് കഴിഞ്ഞ് ഹോട്ടലിലെത്തുന്ന രാജലക്ഷ്മിയെക്കാണാൻ പത്രപ്രവർത്തകനും പഴയ വിദ്യാർത്ഥിയുമായ രമാനന്ദൻ (രഞ്ജിത്) വരുന്നു. ആദ്യം വിസമ്മതിക്കുന്നെങ്കിലും നോവലിനു കാരണമായ അനുഭവങ്ങളെക്കുറിച്ചു പിന്നീടവർ രമാനന്ദനോട് മനസ്സു തുറക്കുന്നു.
അദ്ധ്യാപകനായിരുന്ന ബാലകൃഷ്ണ മേനോൻ്റെ (നെടുമുടി വേണു) മകളാണ് രാജലക്ഷ്മി. മുറച്ചെറുക്കനായ ശ്രീനിവാസനുമായി (ശ്രീനാഥ്) അവളുടെ വിവാഹം പണ്ടേ തീരുമാനിച്ചതാണ്. രാജലക്ഷ്മിയുടെയും അച്ഛൻ്റെയും, രാത്രിയിലേക്കു നീളുന്ന സാഹിത്യ ചർച്ചകളും കവിതാ സദസ്സും മറ്റും അയാൾക്ക് ഇഷ്ടമല്ല. അതിൻ്റെ പേരിൽ രണ്ടു പേരും തമ്മിൽ തർക്കങ്ങളും പതിവാണ്.
രാജലക്ഷ്മിയുടെ സുഹൃത്തും അയല്ക്കാരിയുമായ അഡ്വ. വിമല (അംബിക) ഭർത്താവ് അഡ്വ. ബിനു കോശിയുമായി (ബാബു നമ്പൂതിരി) പിരിഞ്ഞാണ് താമസം. വലിയ സ്ത്രീധനം മോഹിച്ചു വന്ന ബിനു അതു കിട്ടാതായപ്പോൾ വിവാഹമോചനം നേടിയതാണ്. അഞ്ചു വയസാകുമ്പോൾ മകനെ അയാളെ ഏല്പിക്കണമെന്ന കോടതി വിധി കാരണം, അതിനുള്ള ദിവസം അടുത്തു വരുന്നതോർത്ത് അത്യന്തം ദുഃഖിതയാണ് വിമല.
രാജലക്ഷ്മിയുടെ സഹപ്രവർത്തകയായ സീതയുടെ (പാർവതി) ഭർത്താവും ബിസിനസ്സുകാരനുമായ രവീന്ദ്രനാഥിന് (മുരളി) സീത ജോലിക്ക് പോകുന്നത് ഇഷ്ടമല്ല. നാട്ടിൽ പുറത്തെ ഒരു പ്രൈമറി സ്കൂൾ വാധ്യാരുടെ മോൾക്ക് തൻ്റെ നിലയ്ക്കനുസരിച്ച് തൻ്റെ സുഹൃത് വലയങ്ങളിൽ പെരുമാറാൻ അറിയില്ല എന്നാണ് അയാളുടെ പക്ഷം. അതിന്റെ പേരിൽ നിത്യവും അയാളുടെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും കേൾക്കേണ്ടി വരുന്നു അവൾക്ക്. എന്നാൽ ഗർഭിണി ആയതോടെ എല്ലാം മറന്ന് അവൾ സന്തോഷിക്കുന്നു. അയാളും സന്തോഷത്തിലാണ്.
ഒരു ദിവസം, കോളജിലെത്തുന്ന വിമല, സീത ബലാത്സംഗത്തിനിരയായി ആശുപത്രിയിലായെന്ന് രാജലക്ഷ്മിയോടു പറയുന്നു. രണ്ടു പേരും ആശുപത്രിയിലെത്തുന്നു. തൻ്റെ അഭിമാനത്തിനും നിലയ്ക്കും വിലയ്ക്കും കേടുണ്ടാക്കും എന്നു ചിന്തിക്കുന്ന രാജഗോപാൽ ഡോക്ടറെ സ്വാധീനിച്ച് ബലാത്സംഗം പോലീസിനെ അറിയിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതു നടക്കാത്തതിനാൽ, ബിനു കോശി വഴി, സീതയുടെ മൊഴി എടുക്കാൻ എത്തിയ പോലീസിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. എന്നാൽ താൻ സീതയുടെ വക്കീൽ ആണെന്നും സീതയ്ക്ക് പരാതിയുണ്ടെന്നും വിമല പോലീസിനോട് പറഞ്ഞതിനെത്തുടർന്ന് പോലീസ് സീതയുടെ മൊഴി രേഖപ്പെടുത്തുന്നു. തലേ ദിവസം ക്ലബിൽ നടന്ന പാർട്ടിക്കിടെ കുടിച്ചു ബോധം പോയ രാജഗോപാലിനെ മുറിയിലെത്തിച്ചവർ, തന്നെ ബലാത്സംഗം ചെയ്തെന്ന് സീത പറയുന്നു. പ്രതികളെ പോലീസ് പിടികൂടുന്നു. വിമലയുടെ വാദം അംഗീകരിച്ച കോടതി അവർക്ക് ജാമ്യം നിഷേധിക്കുന്നു.
ആശുപത്രിയിലെത്തുന്ന ശ്രീനിവാസൻ സീതയുടെ കാര്യങ്ങളിൽ നിന്ന് രാജലക്ഷ്മി പിൻമാറണമെന്നു പറയുന്നു. രവീന്ദ്രനാഥിൻ്റെ കമ്പനിയിലെ ജീവനക്കാരനായ അയാൾ തൻ്റെ പ്രമോഷൻ ഈ പ്രശ്നം കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. എന്നാൽ, താൻ പിൻമാറില്ല എന്നു രാജലക്ഷ്മി പറയുന്നതോടെ രണ്ടു പേരും പിണങ്ങുന്നു.
ആശുപത്രിയിൽ നിന്ന് വീട്ടിലെത്തുന്ന സീതയെ സ്വീകരിക്കാൻ, വിമലയും രാജലക്ഷ്മിയും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും, രവീന്ദ്രനാഥ് തയ്യാറാവുന്നില്ല. രാജലക്ഷ്മി സീതയെ തൻ്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. ഇളയ പെൺകുട്ടികളുടെ ഭാവിയോർത്ത് സീതയെ നാട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ല എന്ന് അവളുടെ അച്ഛൻ ഗോപാലൻ നായർ (കൊതുക് നാണപ്പൻ) പറയുന്നതോടെ സീത ആകെത്തകർന്നു പോകുന്നു.
കേസിൻ്റെ വാദത്തിനിടയിൽ, നടന്നത് ബലാത്സംഗമല്ലെന്നും സീത പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തി വേഴ്ച നടത്തുകയായിരുന്നെന്നും പ്രതിഭാഗം വക്കീലായ ബിനു വാദിക്കുന്നു. അയാളുടെ അറപ്പുളവാക്കുന്ന ചോദ്യങ്ങൾ നേരിടാനാവാതെ സീത കുഴഞ്ഞു വീഴുന്നു. കോളജിലെത്തുന്ന സീതയെ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിഹസിക്കുന്നു.
വിവാഹമോചനം നേടാൻ രവീന്ദ്രനാഥ് തീരുമാനിക്കുന്നു. എന്നാൽ, ബലാത്സംഗം വിവാഹമോചനത്തിനുള്ള കാരണമല്ലെന്നു പറയുന്ന ബിനു ചാണ്ടി, സീത വ്യഭിചാരിണിയാണ് എന്നു വാദിക്കാം എന്നു പറയുന്നു. മനസ്സില്ലാമനസ്സോടെ രവീന്ദ്രനാഥ് അതിനു സമ്മതിക്കുന്നു. പക്ഷേ, കോടതിയിൽ, രവീന്ദ്രനാഥ് സ്വന്തം താത്പര്യങ്ങൾക്കു വേണ്ടി പിമ്പിങ്ങ് നടത്തിയതാണെന്ന വിമലയുടെ വാദത്തിനു മുന്നിൽ ബിനുവിൻ്റെ വാദങ്ങൾ പൊളിയന്നു.
സീതയ്ക്കും കുഞ്ഞിനും ജീവനാംശം നല്കണമെന്ന് വിമല വാദിക്കുമ്പോൾ രവീന്ദ്രനാഥ് ലൈംഗിക ശേഷിയില്ലാത്തയാളാണെന്ന അസത്യവാദമുയർത്തി, തൻ്റെ കക്ഷിയുടേതല്ലാത്ത കുഞ്ഞിൻ്റെ പേരിൽ ജീവനാംശം നല്കേണ്ടതില്ല എന്നു ബിനു വാദിക്കുന്നു.
കോടതിയിൽ അപമാനിതനായ രവീന്ദ്രനാഥ് ഒരു ദിവസം രാജലക്ഷ്മിയെ കാണുന്നു. അയാളുടെ ചിന്താക്കുഴപ്പം മനസ്സിലാക്കിയ രാജലക്ഷ്മി, മനസ്സിന്റെ കോടതിയാണ് ശരിതെറ്റുകൾ തീരുമാനിക്കേണ്ടത് എന്നു പറയുന്നു. പിറ്റേന്ന് രാജലക്ഷ്മിയുടെ വീട്ടിലെത്തി, കുഞ്ഞിനെ നശിപ്പിക്കാമെങ്കിൽ, സീതയെ സ്വീകരിക്കാമെന്നയാൾ പറയുന്നു. പക്ഷേ, രാജലക്ഷ്മി അനുകൂലിച്ചിട്ടു പോലും, സീത അതു നിരസിക്കുന്നു.
പക്ഷേ, പിന്നീട് അച്ഛൻ്റെ നിർബന്ധത്തിനു വഴങ്ങി, ഗർഭച്ഛിദ്രത്തിനു സമ്മതിച്ച്, സീത അയാൾക്കൊപ്പം നാട്ടിൽ പോകുന്നു.
ശ്രീനിവാസൻ വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചതറിയുന്ന രാജലക്ഷ്മി തകർന്നു പോകുന്നു. വിമലയുടെ മകനെ ബിനുവിന് കൈമാറേണ്ട തീയതി എത്തുന്നു.
മകന്റെ പിറന്നാൾ ദിവസം ബിനുവിൻ്റെ വീട്ടിലാക്കാൻ കുഞ്ഞിനെ ബാലകൃഷ്ണ മേനോന്റെയടുത്താക്കി വിമല വീട്ടിലേക്ക് പോകുന്നു. എന്നാൽ, അവിടെയെത്തുന്ന ബിനുവും അമ്മയും കുഞ്ഞ് വിമലയ്ക്കൊപ്പം നിൽക്കട്ടെ എന്നു പറയുന്നു. സന്തോഷത്തോടെ വിമലയുടെ വീട്ടിലെത്തുന്ന അവർ കാണുന്നത് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത വിമലയെയാണ്.
ഗർഭച്ഛിദ്രത്തിന് ആശുപത്രിയിലെത്തിയ സീതയെ അവിടെ നിന്നു കാണാതാവുന്നു.
Audio & Recording
ചമയം
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
താലോലം പൈതൽപീലു |
ഒ എൻ വി കുറുപ്പ് | വിദ്യാധരൻ | കെ എസ് ചിത്ര |
2 |
പാടുവാനായ് വന്നുഹംസധ്വനി |
ഒ എൻ വി കുറുപ്പ് | വിദ്യാധരൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
Contribution |
---|
Poster : Sarvakalasala |