കെ ഡി ജോർജ്
ഡൊമിനിക്ക് കാരയ്ക്കാടിന്റെയും മേരിയുടെയും മകനായി എറണാകുളം ജില്ലയിലെ ആലുവ ചൊവ്വരയിലെ കാച്ചപ്പിള്ളിൽ കുടുംബത്തിൽ ജനിച്ചു. ഫസ്റ്റ് ഫോറത്തിൽ വിദ്യാഭ്യാസം മതിയാക്കി 1932 -ൽ സിനിമാ ഓപ്പറേറ്റർ ആയി ജോലിയിൽ പ്രവേശിച്ച കെ ഡി ജോർജ്ജ് അഞ്ച് വർഷത്തിലേറെ മിലിറ്ററിയിൽ സിനിമാ ഓപ്പറേറ്ററായി ജോലി നോക്കി.
Sugunarasa എന്ന തമിഴ് ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രസംയോജന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. 1949 -ൽ ഇറങ്ങിയ വെള്ളിനക്ഷത്രം എന്ന സിനിമയുടെ എഡിറ്റിംഗ് ചെയ്തുകൊണ്ട് കെ ഡി ജോർജ്ജ് മലയാള സിനിമാരംഗത്തേക്ക് പ്രവേശിച്ചു, തുടർന്ന് ജീവിതനൗക, സി ഐ ഡി, ന്യൂസ് പേപ്പർ ബോയ്, രണ്ടിടങ്ങഴി, ഭക്തകുചേല, ചെമ്മീൻ , വിരുതൻ ശങ്കു എന്നിവയുൾപ്പെടെ നിരവധി മലയാള സിനിമകളിൽ ചിത്രസംയോജനം നിർവഹിച്ചു. 1979 -ൽ ഇറങ്ങിയ കഴുകൻ എന്ന സിനിമയിൽ കെ ഡി ജോർജ്ജ് ഒരു വേഷം അഭിനയിക്കുകയും ചെയ്തു.
കെ ഡി ജോർജ്ജിന്റെ ഭാര്യ പൗളിൻ. അവർക്ക് നാല് ആണൂം രണ്ടു പെണ്ണൂം ഉൾപ്പെടെ ആറു മക്കളാണുള്ളത്. 1991 ജൂണിൽ അദ്ദേഹം അന്തരിച്ചു.


