എം ഒ ജോസഫ്
എറണാകുളത്ത് ഫൈനൽ ഇയർ നിയമവിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങുന്നത്. അസോസിയേറ്റ് പിക്ചേർസിലൂടെയാണ് സിനിമാ ബന്ധം ആരംഭിക്കുന്നത്. ഉദയാസ്റ്റുഡിയോയിൽ ജീവിതനൗകയുടെ ഷൂട്ടിംഗ് കണ്ടതാണ് സിനിമയുടെ ബാലപാഠം. പതിനാറുകൊല്ലം അസോസിയേറ്റ് പിക്ചേർസിൽ പ്രവർത്തിച്ച ശേഷം സ്നേഹിതന്മാരായ പി.ബാൽത്തസർ, എം വി ജോസഫ് എന്നിവരും ചേർന്ന് നവജീവൻ ഫിലിംസ് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യ ചിത്രം “നാടൻ പെണ്ണായിരുന്നു”. എന്നാൽ അഭിപ്രായവ്യത്യാസങ്ങളേത്തുടർന്ന് നവജീവന്റെ ആദ്യ ചിത്രത്തിനു ശേഷം തന്നെ ആ സംരംഭത്തിൽ നിന്ന് പിന്മാറി സ്വന്തമായി “മഞ്ഞിലാസ്” എന്ന സിനിമാ കമ്പനി രൂപവത്കരിച്ചു. മഞ്ഞിലാസിന്റെ ബാനറിൽ ഏറെ ഹിറ്റ് മലയാളചിത്രങ്ങൾ പുറത്തിറക്കി. നടൻ സത്യനായിരുന്നു മഞ്ഞിലാസിന്റെ ആത്മാവ്. സത്യന്റെ മരണ ശേഷം എം ഒ ജോസഫിന്റെ മഞ്ഞിലാസിന് ഏറെ ചിത്രങ്ങൾ ഒരുക്കാനായില്ല.
അവലംബം : എതിരന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന്
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ നാടൻ പെണ്ണ് | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1967 |
സിനിമ Naadan pennu | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1967 |
സിനിമ Yakshi | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1968 |
സിനിമ തോക്കുകൾ കഥ പറയുന്നു | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1968 |
സിനിമ യക്ഷി | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1968 |
സിനിമ Thokkukal kadha parayunnu | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1968 |
സിനിമ കടൽപ്പാലം | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1969 |
സിനിമ അടിമകൾ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1969 |
സിനിമ അരനാഴിക നേരം | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1970 |
സിനിമ വാഴ്വേ മായം | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1970 |
സിനിമ അനുഭവങ്ങൾ പാളിച്ചകൾ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1971 |
സിനിമ ദേവി | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1972 |
സിനിമ പുനർജന്മം | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1972 |
സിനിമ കലിയുഗം | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1973 |
സിനിമ ചുക്ക് | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1973 |
സിനിമ ചട്ടക്കാരി | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1974 |
സിനിമ ചുവന്ന സന്ധ്യകൾ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1975 |
സിനിമ മക്കൾ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1975 |
സിനിമ പൊന്നി | സംവിധാനം തോപ്പിൽ ഭാസി | വര്ഷം 1976 |
സിനിമ മിസ്സി | സംവിധാനം തോപ്പിൽ ഭാസി | വര്ഷം 1976 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കാവ്യമേള | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1965 |
തലക്കെട്ട് കുട്ടിക്കുപ്പായം | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1964 |
തലക്കെട്ട് പുതിയ ആകാശം പുതിയ ഭൂമി | സംവിധാനം എം എസ് മണി | വര്ഷം 1962 |
തലക്കെട്ട് ജ്ഞാനസുന്ദരി | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1961 |
തലക്കെട്ട് നായരു പിടിച്ച പുലിവാല് | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1958 |
തലക്കെട്ട് സ്നേഹസീമ | സംവിധാനം എസ് എസ് രാജൻ | വര്ഷം 1954 |
തലക്കെട്ട് ആശാദീപം | സംവിധാനം ജി ആർ റാവു | വര്ഷം 1953 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കോട്ടയം കൊലക്കേസ് | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1967 |
തലക്കെട്ട് അർച്ചന | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1966 |
തലക്കെട്ട് സ്ഥാനാർത്ഥി സാറാമ്മ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1966 |
തലക്കെട്ട് കല്യാണ ഫോട്ടോ | സംവിധാനം ജെ ഡി തോട്ടാൻ | വര്ഷം 1965 |