മച്ചാൻ വർഗ്ഗീസ്
1961ൽ ജനനം. എറണാകുളം എളമക്കര സ്വദേശിയായ എം എൽ വർഗീസാണ് മച്ചാൻ വർഗ്ഗീസെന്നറിയപ്പെട്ടിരുന്നത്. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി ട്രൂപ്പിലൂടെ സ്റ്റേജ് പരിപാടികളിലും തുടർന്ന് സിനിമാരംഗത്തേക്കും കടന്നുവന്ന കലാകാരനായിരുന്നു മച്ചാൻ വർഗ്ഗീസ് .സംവിധായകൻ സിദ്ധിക്കിന്റെ സുഹൃത്തായിരുന്ന മച്ചാൻ കാബൂളിവാല എന്ന സിദ്ധിക് ലാൽ ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തുന്നത്.തുടർന്ന് സിദ്ധിക്ക് ലാൽ,റാഫി മെക്കാർട്ടിൻ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ നിരവധി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി. ബോംബെ മിഠായി എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.ഏകദേശം അമ്പതോളം ചിത്രങ്ങളിൽ വേഷമിട്ട മച്ചാൻ വർഗ്ഗീസിന് ക്രേസി ഗോപാലൻ,പഞ്ചാബി ഹൌസ്,തൊമ്മനും മക്കളും,മീശമാധവൻ,തെങ്കാശിപ്പട്ടണം ,ചതിക്കാന്ത ചന്തു എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചിരുന്നു.
2011 ഫെബ്രുവരി 3ആം തീയതി കോഴിക്കോട് വച്ച് മരിച്ചു.ഭാര്യ എൽസിയും മകൻ റോബിച്ചനും,മകൾ റിൻസുവും അടങ്ങുന്നതാണ് കുടുംബം.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കണി കാണും നേരം | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 1987 |
സിനിമ പ്രവാചകൻ | കഥാപാത്രം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1993 |
സിനിമ കാബൂളിവാല | കഥാപാത്രം | സംവിധാനം സിദ്ദിഖ്, ലാൽ | വര്ഷം 1994 |
സിനിമ ദി പോർട്ടർ | കഥാപാത്രം | സംവിധാനം പത്മകുമാർ വൈക്കം | വര്ഷം 1995 |
സിനിമ പുതുക്കോട്ടയിലെ പുതുമണവാളൻ | കഥാപാത്രം കളരി | സംവിധാനം റാഫി - മെക്കാർട്ടിൻ | വര്ഷം 1995 |
സിനിമ മാന്നാർ മത്തായി സ്പീക്കിംഗ് | കഥാപാത്രം ചായക്കടക്കാരൻ | സംവിധാനം മാണി സി കാപ്പൻ | വര്ഷം 1995 |
സിനിമ പടനായകൻ | കഥാപാത്രം കീരിക്കുഞ്ഞ് | സംവിധാനം നിസ്സാർ | വര്ഷം 1996 |
സിനിമ കെ എൽ 7 / 95 എറണാകുളം നോർത്ത് | കഥാപാത്രം ഏലിയാസ് | സംവിധാനം പോൾസൺ | വര്ഷം 1996 |
സിനിമ മാൻ ഓഫ് ദി മാച്ച് | കഥാപാത്രം | സംവിധാനം ജോഷി മാത്യു | വര്ഷം 1996 |
സിനിമ സ്വർണ്ണകിരീടം | കഥാപാത്രം | സംവിധാനം വി എം വിനു | വര്ഷം 1996 |
സിനിമ സ്വപ്നലോകത്തെ ബാലഭാസ്കരൻ | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 1996 |
സിനിമ കല്യാണപ്പിറ്റേന്ന് | കഥാപാത്രം സതീന്ദ്രന്റെ അസിസ്റ്റന്റ് | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1997 |
സിനിമ സയാമീസ് ഇരട്ടകൾ | കഥാപാത്രം | സംവിധാനം ഇസ്മയിൽ ഹസ്സൻ | വര്ഷം 1997 |
സിനിമ കിള്ളിക്കുറിശ്ശിയിലെ കുടുംബമേള | കഥാപാത്രം കൊച്ചാപ്പി | സംവിധാനം വിജി തമ്പി | വര്ഷം 1997 |
സിനിമ മായപ്പൊന്മാൻ | കഥാപാത്രം | സംവിധാനം തുളസീദാസ് | വര്ഷം 1997 |
സിനിമ സൂപ്പർമാൻ | കഥാപാത്രം | സംവിധാനം റാഫി - മെക്കാർട്ടിൻ | വര്ഷം 1997 |
സിനിമ സുവർണ്ണ സിംഹാസനം | കഥാപാത്രം കിട്ടുണ്ണി | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1997 |
സിനിമ അഞ്ചരക്കല്യാണം | കഥാപാത്രം രാഘവൻ നായർ | സംവിധാനം വി എം വിനു | വര്ഷം 1997 |
സിനിമ ആറ്റുവേല | കഥാപാത്രം | സംവിധാനം എൻ ബി രഘുനാഥ് | വര്ഷം 1997 |
സിനിമ മന്ത്രമോതിരം | കഥാപാത്രം | സംവിധാനം ശശി ശങ്കർ | വര്ഷം 1997 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഓട്ടോ ബ്രദേഴ്സ് | സംവിധാനം നിസ്സാർ | വര്ഷം 2000 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ ഇന്നലെകളില്ലാതെ | സംവിധാനം ജോർജ്ജ് കിത്തു | വര്ഷം 1997 | ശബ്ദം സ്വീകരിച്ചത് |