ആനന്ദവാസം അമരവിലാസം
Music:
Lyricist:
Film/album:
ആനന്ദവാസം അമരവിലാസം
ആഹാ കേരളദേശം അനുപമസന്ദേശം
അണിയണിയനവധി മരതകപര്‍വ്വ-
മഴകിടുമെന്‍ ദേശം
അലകടല്‍ തഴുകിടുമെന്‍ ദേശം
(ആനന്ദവാസം. . . )
കളകളമരുളിയ കനിവിന്‍ ചോലകള്‍
കളിയാടും ദേശം
തുഞ്ചന്‍ കിളിപാടും ദേശം
കനിയും തേനും കലരും പ്രകൃതികള്‍
അണിയും മമദേശം
സുകൃതികള്‍ പണിയും മമദേശം
(ആനന്ദവാസം. . . )
മണിനെല്‍പ്പട്ടുകളണിയും വയലുകള്‍
മാറണിയും ദേശം
മാരിക്കാറണിയും ദേശം
മന്നിതിലടിമയുമുടമയുമൊന്നായ്
മരുവും മമദേശം
സൗഹൃദമധുരം മമദേശം
(ആനന്ദവാസം. . . )
കല്പവൃക്ഷകരമമൃതവുമേന്തി
കരള്‍കവരും ദേശം
മഹിമകള്‍ കൈതൊഴുമെന്‍ ദേശം
കാമധേനുകളിയാടും നാടിതു
കാണുവിനെന്‍ ദേശം
ആഹാ കാമദമെന്‍ ദേശം
ആഹാ കാമദമെന്‍ ദേശം
(ആനന്ദവാസം. . . )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anandavasam
Additional Info
ഗാനശാഖ: