ഉല്ലാസം ഉലകെല്ലാം

 

ഉല്ലാസം .. ഉലകെല്ലാം 
ഉയിരും മെയ്യും പോലെ 
പാരിതില്‍ ഒന്നു ചേര്‍ന്നിടാം 
പൂവണിഞ്ഞു ആശകളെല്ലാം
ഭൂതലത്തില്‍ സൗഹൃദം കൊള്ളാം 

എന്‍ ജീവിതമീ വിധമോ 
ഇനിയെല്ലാം ശൂന്യതയോ 
ചതിയാല്‍ പതി വേറായാല്‍ 
സതിയാള്‍ ഗതിയെന്താമോ

വണ്ടും ചെണ്ടും പോലെ 
വാനും മതിയും പോലെ
എന്നാളും നാം ഒന്നായ് 
പാരിതില്‍ ഇമ്പം കൊണ്ടാടാം

ഒരു മാളിക തന്‍ മേലേ 
ഒളിയാര്‍ന്നേന്‍ പിറ പോലെ
അകമേ...മല൪വാടികള്‍ തീര്‍ത്തേനേ 
മഹിതാശകള്‍ കോര്‍ത്തേനേ
അവയെല്ലാം നിഷ്ഫലമോ 
നീ എങ്ങെന്‍ പ്രാണേശാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ullasam ulakellaam

Additional Info

Year: 
1953