സകലം വിധിയല്ലേ പാരില്‍

 

സകലം വിധിയല്ലേ പാരില്‍ 
സാഹസം അരുതരുതേ 
ആയിരമായിരം ഓമല്‍സ്മരണകൾ 
അഭയം നല്‍കിയ പൂങ്കാവില്‍ 
അഴകു വിടര്‍ത്തിയ ലതികേ നീയോ 
പിഴുതു മറിഞ്ഞു കൊടുങ്കാറ്റില്‍
സകലം വിധിയല്ലേ പാരില്‍ 
സാഹസം അരുതരുതേ

പുഞ്ചിരിയാലേ നെഞ്ചു മയക്കും 
വഞ്ചന കണ്ടതില്‍ അഞ്ചാതേ
തൻ ചിര ജീവിത മഞ്ചം വീട്ടിവൻ
ചുടുകാട്ടില്‍ വാഴുകയോ
സകലം വിധിയല്ലേ പാരില്‍ 
സാഹസം അരുതരുതേ

കരളിനു പൊരുളായ് കനകവിളക്കായ് 
കരുതി വളര്‍ത്തിയ കണ്ണുകളേ 
ഇരുവഴിയായി പിരിയും നിങ്ങളെ
ഇനി ഞാന്‍ കാണുവതെന്നാമോ
സകലം വിധിയല്ലേ പാരില്‍ 
സാഹസം അരുതരുതേ

നരപതി ഇന്നലെ ഇന്നൊരു ഭിക്ഷു 
നാളെയവന്‍ കഥയെന്താമോ
കരുതും നാമൊന്നാകമേ 
പകരം കൈവരുമെന്തെന്നറിയാമോ
സകലം വിധിയല്ലേ പാരില്‍ 
സാഹസം അരുതരുതേ
പാരില്‍ സാഹസം അരുതരുതേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
SAkalam vidhiyalle

Additional Info

Year: 
1953