അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ

 

അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ
അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി സ്തുതിച്ചിടുന്നേന്‍ കൃഷ്ണാ 
അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി സ്തുതിച്ചിടുന്നേന്‍ കൃഷ്ണാ 

ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ 
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ 
ആതങ്കമെല്ലാം അകറ്റീടണം കൃഷ്ണാ 
ആതങ്കമെല്ലാം അകറ്റീടണം കൃഷ്ണാ

ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ 
ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ 
ഇന്നെന്റെ മുമ്പിൽ വിളങ്ങീടേണം കൃഷ്ണാ 
ഇന്നെന്റെ മുമ്പിൽ വിളങ്ങീടേണം കൃഷ്ണാ 
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നും നീ കൃഷ്ണാ ശമിപ്പിക്കേണേ കൃഷ്ണാ
എന്നും നീ കൃഷ്ണാ ശമിപ്പിക്കേണേ കൃഷ്ണാ

ഈ മണിമന്ദിര ക്ഷേമമെല്ലാം നിന്റെ -
പ്രേമത്താൽ എന്നെന്നും പുല൪ന്നിടേണം കൃഷ്ണാ
എന്നിലെൻ  നാഥന്റെ സ്നേഹമെല്ലാം കൃഷ്ണാ
എന്നിലെൻ  നാഥന്റെ സ്നേഹമെല്ലാം കൃഷ്ണാ
എന്നും കുറയാതെ കാത്തിടേണേ
എന്നും കുറയാതെ കാത്തിടേണേ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anjana sreedhara

Additional Info

Year: 
1953