പ്രണയമോഹന സ്വപ്നശതങ്ങളാല്‍

 

പ്രണയമോഹന സ്വപ്നശതങ്ങളാല്‍ 
പ്രകൃതി നല്‍കുമീ പൂവനം തന്നിലായ്
വരിക മല്‍ പ്രേമസൗഭാഗ്യ താരമേ
വരിക നീയെന്റെ ആനന്ദ താരമേ
(വരിക മല്‍...)

ഇരവിലെത്തുമീ വാര്‍ത്തിങ്കളെന്ന പോല്‍
ഇവള്‍ തന്നുള്ളില്‍ തെളിയും പ്രകാശമേ (2)
തരിക ദേവ നിന്‍ചാരു കാരുണ്യമായതിന്‍
തണലു തന്നില്‍ തല ചായ്ച്ചിടാവു ഞാന്‍ (2)

എത്ര നാള്‍ എത്ര നാള്‍ എന്റെ ചിത്തം
കാത്തു ലഭിച്ചതാണീ വസന്തം
എന്‍ മനക്കോവിലിന്‍ രാഗദീപം
മിന്നിത്തെളിയുമീ ദിവ്യ രൂപം
(എത്ര നാള്‍..)

ഇരുമെയ്യെങ്കിലും ഒരു ഹൃദയമായ്
ഇനിയാ ജീവിതം നേടി (2)
പരിചിലൊന്നിച്ചു പാരില്‍ വാണിടാം
പ്രണയ ഗാഥകള്‍ പാടി (2)
ഓ...ഓ. . . ഓ. . .

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Pranaya mohana swapnam

Additional Info

Year: 
1953