പാഴിരുള്‍ മൂടി പാതയാകേ

 

പാഴിരുള്‍ മൂടി പാതയാകേ 
ഞാനീ പാരിൽ വീണേൻ (2) 
പാഴിരുള്‍ മൂടി പാതയാകേ 
ഞാനീ പാരിൽ വീണേൻ (2) 

തീരാതെ കണ്ണീര്‍ ധാരയായ് 
തീരുന്നു ഞാനേ ഭാരമായ്
ഞാനീ പാരിൻ വീണേൻ (2)

എന്‍ ആശാവാനില്‍ തീര്‍ത്ത 
സൗധം എല്ലാം തകര്‍ന്നു വീണുപോയ്
മാമക സ്നേഹദീപമേ 
മായുകയാമോ മന്നില്‍ എല്ലാമേ
തീരാതെ കണ്ണീര്‍ ധാരയായ് 
തീരുന്നു ഞാനേ ഭാരമായ്
ഞാനീ പാരിൻ വീണേൻ (2)

പൊൻചിറകറ്റ പൈങ്കിളി പോലെ
പൊരിയും തീയില്‍ വീണു ഞാന്‍
ഇല്ലെനിക്കാരും ആശ്രയം 
ഈശനുമെന്നിൽ ഇല്ലേ സഹായം

തീരാതെ കണ്ണീര്‍ ധാരയായ് 
തീരുന്നു ഞാനേ ഭാരമായ്
ഞാന്‍ ഈ പാരിൻ വീണേൻ (2)
പാഴിരുള്‍ മൂടി പാതയാകേ 
ഞാന്‍ ഈ പാരിൻ വീണേൻ (2) 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paazhirul moodi