വിജയ് കരുൺ
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി.കരുണാകരൻ നായർ - ശാന്തകുമാരിയമ്മ ദമ്പതികളുടെ മകനായി 1977 - മെയ് 25 ന് ജനിച്ചു.പ്ലാവൂർ ഗവ:ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും വായ്പ്പാട്ടിൽ ഗാനഭൂഷണം ഡിപ്ലോമ നേടി.അമ്മ ശാന്തകുമാരിയുടെ പ്രാഥമിക ശിഷണത്തിലൂടെ കുട്ടിക്കാലം മുതൽ സംഗീത വഴി തിരഞ്ഞെടുത്തു.സംഗീത കോളേജിലെ പഠന കാലയളവിൽ തന്നെ കീബോഡും അഭ്യസിച്ചിരുന്നു.1997 ൽ "മാളികപ്പുറം" എന്ന ഓഡിയോ കാസറ്റിലൂടെ ജോണി സാഗരികയാണ് സംഗീത സംവിധാന രംഗത്തേയ്ക്ക് കൊണ്ടുവരുന്നത്. അതിനു ശേഷം നിരവധി പ്രണയ സംഗീത ആൽബങ്ങൾക്കു വേണ്ടി സംഗീതം നിർവ്വഹിച്ചു."മലയാളക്കര റസിഡൻസി" യാണ് സംഗീതം നിർവ്വഹിച്ച ആദ്യ ചലച്ചിത്രം.നിരവധി പരസ്യചിത്രങ്ങൾക്കും, സീരിയലുകൾക്കും ഷോട്ട് ഫിലിമുകൾക്കും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.ഈസ്റ്റ് കോസ്റ്റ് 5 ഭാഷകളിലായി നിർമ്മിച്ച് ഇൻഡ്യയിലെ അതി പ്രശസ്തരായ 30 ഗായകർ ആലപിച്ച 60 ഗാനങ്ങളടങ്ങിയ " എന്നെന്നും" എന്ന പ്രണയസംഗീത ആൽബം ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചു.സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക സ്കൂൾ പ്രവേശനോത്സവ ഗാനം തുടർച്ചയായി 5 വർഷം സംഗീതം നിർവ്വഹിച്ചു.കേരളാ ഗവൺമെൻ്റിൻ്റെ ചിൽഡ്രൺസ് ഫിലിം ഫെസ്റ്റിവലിൽ "പെൺകുട്ടി" എന്ന ഹ്രസ്വ ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചു.ആരഭി സംഗീത അക്കാഡമി എന്ന പേരിൽ പൗരസ്ത്യവും, പാശ്ചാത്യവും, പരമ്പരാഗത കലകളും അഭ്യസിപ്പിക്കുന്ന ഒരു കലാപഠനകേന്ദ്രം 2001 മുതൽ നടത്തി വരുന്നു..അതിൻ്റെ മാനേജിംഗ് ഡയറക്ടർ ചുമതല വഹിച്ചു പോരുന്നു.....
സംഗീത ബിരുദധാരിയും ദൂരദർശൻ അവതാരകയുമായ അപർണ പ്രേം ഭാര്യയാണ്.
മക്കൾ: ആരഭി വിജയ്, ആഭേരി വിജയ്....




