ഉലകം ചുറ്റാൻ പോരൂ

ഉലകം ചുറ്റാൻ പോരൂ പോരൂ ഉല്ലാസക്കുരിവികളെ
ഉന്മാദച്ചിറകിൽ ഊഞ്ഞാലടും പ്രണയത്തുമ്പികളെ (2)
ചുണ്ടത്തെ പൂന്തെനൊത്തിരി നുകരാം
ചെമ്മാനം പൂക്കണ സന്ധ്യകൾ തേടാം
കണ്ണുകൾ കൊണ്ട് കടുകുവറുക്കാം
കളിചിരി മാറ്റുകൾ കാതിലോതാം
കാമിനിമാരാം പൂവാലികളുടെ പകവിളിണ തഴുകി കുളിര് ചൂടാം
ഉലകം ചുറ്റാൻ പോരൂ പോരൂ ഉല്ലാസക്കുരിവികളെ
ഉന്മാദച്ചിറകിൽ ഊഞ്ഞാലടും പ്രണയത്തുമ്പികളെ

പേരെന്റ്സിന്റെ ലൂക്കില്ലാതെ
നൽകീടാമൊരു ഫ്ളൈയിങ്ങ് കിസ്
സമ്മതം തരുമോ പുഷ്പ്പിണിമാരെ
പതിനേഴിൽ പൊട്ടും ബോംബുകളെ
ആക്രാന്തം കാട്ടിക്കുളമാക്കല്ലേ
അന്തസ്സ് വിട്ട് കളിക്കല്ലേ
ആക്രാന്തം കാട്ടിക്കുളമാക്കൂല്ലാ
അന്തസ്സ് വിട്ട് കളിക്കൂല്ലാ
വല്ലാതെ ജീവിതം പൊല്ലാപ്പിലാക്കല്ലേ
ചിന്നാ ഈ പെണ്ണിൻ ഇടനെഞ്ചിൻ ചുമ്മാ കൊങ്ങിക്കേറല്ലേ
ലൈലേ ..ലൈലേ ..അടിപൊളി ലൈലേ
സ്റ്റൈലേ സ്റ്റൈലേ സൂപ്പർ സ്റ്റൈലേ

സെൽഫോണിന്റെ ഹെൽപ്പില്ലാതെ
നൽകാമിന്നൊരു ഐ ലവ് യു
സല്ലാപത്തിൻ സ്റ്റൈലന്മാരെ 
സൊള്ളാം നമുക്കിന്ന് കൊതിതീരെ
പ്രേമിച്ചു പ്രേമിച്ചിങ്ങനെ കൊല്ലല്ലേ
പൊങ്ങച്ചം കാട്ടിച്ചുമ്മാ തുള്ളല്ലേ
പ്രേമിച്ചു പ്രേമിച്ചിങ്ങനെ കൊല്ലല്ലേ
പൊങ്ങച്ചം കാട്ടിച്ചുമ്മാ തുള്ളല്ലേ
നോട്ടത്തിൻ നൂലിട്ടു നീയെന്നെ കെട്ടല്ലേ
വേണ്ടാ മറിമായം നീ കൊത്തിക്കൊത്തി മുറത്തിൽ കേറല്ലേ
ലൈലേ ..ലൈലേ ..അടിപൊളി ലൈലേ
സ്റ്റൈലേ സ്റ്റൈലേ സൂപ്പർ സ്റ്റൈലേ
ലൈലേ ..ലൈലേ ..അടിപൊളി ലൈലേ
സ്റ്റൈലേ സ്റ്റൈലേ സൂപ്പർ സ്റ്റൈലേ

ഉലകം ചുറ്റാൻ പോരൂ പോരൂ ഉല്ലാസക്കുരിവികളെ
ഉന്മാദച്ചിറകിൽ ഊഞ്ഞാലടും പ്രണയത്തുമ്പികളെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ulakam chuttan poroo

അനുബന്ധവർത്തമാനം