മലയാളക്കര റസിഡൻസി

Malayalakkara Residency
കഥാസന്ദർഭം: 

മലയാളക്കരയിലെ റസിഡന്റ് അസോസിയേഷന്റെ ഭാരവാഹികളും പ്രതിപക്ഷവും പല കാര്യങ്ങളിലും ശത്രുത പുലര്‍ത്തുന്നവരാണ്. എന്നാല്‍ പൊതുവായ കാര്യങ്ങളില്‍ അവര്‍ ഒന്നിക്കാറുമുണ്ട്. അങ്ങനെ പിണക്കമെല്ലാം മറന്ന് അവര്‍ കുടുംബസമേതം ഒരു ടൂര്‍ നടത്തുന്നു. ആവേശകരമായ യാത്രയ്ക്കിടയില്‍ യാദൃച്ഛികമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാര്യങ്ങള്‍ തകിടം മറിക്കുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് മലയാളക്കര റസിഡന്‍സില്‍
ദൃശ്യവത്കരിക്കുന്നത്

റിലീസ് തിയ്യതി: 
Friday, 4 July, 2014

മലയാളത്തിലെ എട്ട് ഹാസ്യതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ കുറ്റിച്ചല്‍ ശശികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളക്കര റസിഡന്‍സി. ഇന്നസെന്റ്, സലീംകുമാര്‍, ജഗതി ശ്രീകുമാര്‍, ഭീമന്‍ രഘു, സുരാജ് വെഞ്ഞാറമ്മൂട്, കോട്ടയം നസീര്‍, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, മാമുക്കോയ എന്നിവർ ഒരുമിക്കുന്ന ചിത്രം. ന്യൂദര്‍ശന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മാത്യു കുട്ടമ്പുഴ നിര്‍മിക്കുന്നു

malayalakkara residency poster

tc4EHP-lvoA