പാടൂ ദേവ നന്തുണി
ആകാശഗംഗ തേടി ആനന്ദസാഗരം നീന്തി
പ്രാണനാളം വനസന്തമായി
ദേവതീരം രാഗഭാവം ഉണർത്തി നിന്നുവോ
രാഗവരാംഗമനോഹര തീരം മധുരമനുഗ്രസുരവൃന്തനാട്യം
ദന്തസുരേശം രാഗവിലോലം ഭരതവിലാസിത ശോഭിത പുണ്യം
പാടൂ ദേവ നന്തുണി രാഗരസം
ഒന്ന് മൂളൂ മോഹദ്വന്തുഭിമേളപദം (2)
ഹേയ് ..മ്രുദുലതരളമൊരു ചടുലമിതു
കാവടിയാടുകയായി കാതോരം മാധവമോതുകയായി
ലയലാസ്യ നടനഭൂമിയിൽ
പാടൂ ദേവ നന്തുണി രാഗരസം
ഒന്ന് മൂളൂ മോഹദ്വന്തുഭിമേളപദം
സുരവൃന്ദമാറാടി മധുകുംഭമാധുര്യം
കാമിതം തേടി മോദം അമൃതാലസ്യം
തരു ദേവീ ജീവതന്ത്രിയിൽ മോഹരാഗ നറുനൈവേദ്യം
സുമപാദം മോദമുദ്രയാൽ രാസഭാവലയമാടുന്നു
ഹേ.. വിരിഞ്ഞു വിരിഞ്ഞുവരൂം കനകപദചലനം
മാനസ പദ്മദളത്തിൽ .
പതിയേ മോഹനരാഗരസം പോൽ
ഭാരത നടനം രംഭതിലോത്തമമാരായി പാടൂ
പാടൂ ദേവ നന്തുണി രാഗരസം
ഒന്ന് മൂളൂ മോഹദ്വന്തുഭിമേളപദം
പ ധ നീ സ സ സ ..സ നി ധ പ ..നീ സ നീ ധ പ
പ ധ നീ സ സ സ
പ ധ നീ സ സ സ ..സ നി ധ പ ..നീ സ നീ ധ പ
പ ധ നീ സ സ സ
താനേ തക താനേ തന്തതാ
താനേ തക താനേ തന്തതാ
നരജന്മ മോഹങ്ങൾ വിടചോല്ലിയിടറുന്നു
ആരതിനീട്ടി തിങ്കൾ ശരറാന്തലായി
വരൂ ചാരെ ശ്യാമസുന്ദരീ ചാരുശോഭനിര നുരയുന്നു
നവമോഹാം ശോകസാന്ദ്രമായി സ്നേഹമാരമിഴി പൂട്ടുന്നു
ഹേയ് ..നിറഞ്ഞു നിറഞ്ഞുവരും കനകശുഭ കമലം
മോഹിത സ്വപ്ന സരിത്തിൽ
തനിയേ നൂപുര നാദം ശ്രുതിയാൽ
നവപുണ്യം ദേവനലാംഗിങ്ങിതരായി പാടൂ
പാടൂ ദേവ നന്തുണി രാഗരസം
ഒന്ന് മൂളൂ മോഹദ്വന്തുഭിമേളപദം
പാടൂ ദേവ നന്തുണി രാഗരസം
ഒന്ന് മൂളൂ മോഹദ്വന്തുഭിമേളപദം