പൂവു ചോദിച്ചു

 

പൂവു ചോദിച്ചു ഞാൻ വന്നൂ
പൂക്കാലമല്ലോ എനിക്ക് തന്നു നീ
പൂക്കാലമല്ലോ എനിക്ക് തന്നു
പുഞ്ചിരി കാണാൻ കൊതിച്ചു നിന്നൂ
പ്രാണേശനായെൻ അരികിൽ വന്നൂ (2)
നീ പ്രാണേശനായെൻ അരികിൽ വന്നൂ
(പൂവു ചോദിച്ചു...)

സ്നേഹിച്ചിരുന്നു ഞാൻ നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാൻ എന്നും (2)
ആത്മാവിനുള്ളിലൊരാവേശമായ് നീ
പടർന്നിരുന്നല്ലോ എന്നെന്നും (2)
എന്നോമലായ് എൻ ആരോമലായ്
പടർന്നിരുന്നല്ലോ എന്നെന്നും
(പൂവു ചോദിച്ചു...)

മധുരിക്കുന്നൊരു നൊമ്പരമല്ലീ പ്രണയം
എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും
നൊമ്പരമായ് സുഖ നൊമ്പരമായ്
എനിക്കു നീ തന്നതിനും തരാത്തതിനും
നിനക്കു പ്രിയതോഴാ നന്ദി (2)
എന്നും നന്മകൾ മാത്രം നേരുന്നു
ഇനിയെന്നും എന്നെന്നും
നന്മകൾ മാത്രം നേരുന്നു
(പൂവു ചോദിച്ചു...)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovu chodichu