നിലവേ നിലവേ മെല്ലെ നിഴലായ് നിറയൂ
നിലവേ നിലവേ മെല്ലെ നിഴലായ് നിറയൂ
ലില്ലിച്ചിറകഴകില്‍ ..(2)
മായപ്പൊന്മാനായ് പമ്മിപ്പമ്മീ
മഞ്ചാടിക്കാറ്റില്‍ തെന്നിത്തെന്നീ
മാണിക്യക്കല്ലായ് മിന്നും
മധുമാസത്തീരം തേടി
(നിലവേ നിലവേ മെല്ലെ നിഴലായ് നിറയൂ..)
കിളിമാനക്കുടചൂടും കുറുവാലിത്താരങ്ങള്‍
കണ്ണാടിക്കൂട്ടില്‍ നില്‍ക്കയായ് ..(2)
ചിന്തൂരച്ചാന്തിന്‍ പൊട്ടിന്‍ പീലിക്കാവില്‍ വരുമോ
നീരാളം നീര്‍ക്കാന്‍ ശിശിരം വരവായ്
കിന്നാരം മൂളി കുലുസെല്ലാം കൊഞ്ചി
കാണാപ്പൊന്‍ കാറ്റില്‍ തേരില്‍ ശരത്കാലം വന്നല്ലോ
(നിലവേ നിലവേ മെല്ലെ നിഴലായ് നിറയൂ..)
വെയിലാറും തീരത്തും മഴവില്ലിന്‍ പാടത്തും
മന്ദാരപ്പൂക്കള്‍ പൂക്കവേ ..(2)
വെണ്‍തിങ്കള്‍ മെല്ലെ മെല്ലെ തിരിനീട്ടാന്‍ വരുമോ
നിന്നോമല്‍ കയ്യില്‍ വളമേളമിതാ
മാലേയം ചാര്‍ത്തി മുടിയെല്ലാം മാടി
പൂക്കമ്മല്‍ പൊന്നും ചാര്‍ത്തി പുലര്‍കാലം വന്നല്ലോ
(നിലവേ നിലവേ മെല്ലെ നിഴലായ് നിറയൂ..)