രാഗമേഘമഴയായ് സ്നേഹസാന്ദ്രലയമായ്

രാഗമേഘമഴയായ് സ്നേഹസാന്ദ്രലയമായ്
നീയെന്‍ വിപഞ്ചികേ ഉണരൂ .. (2)
മധുമൊഴിയേ
കാവ്യരാഗസ്വരമായ് മോഹവേണുതഴുകും
നീയെന്‍ സംഗീതമേ ഉണരൂ
(രാഗമേഘമഴയായ് സ്നേഹസാന്ദ്രലയമായ്..)

കനവിന്‍ മാനത്ത് മോഹപ്പൂഞ്ചിറകില്‍
കാണാക്കര കാണാന്‍ കൂടെപ്പോരാം
മേലേ നീളെ നീലമേലാപ്പില്‍ പാറിപ്പാറിയുയരാം
തൂവല്‍ ശലഭമായ് പാടിപ്പാടിപ്പറക്കാം
ചെറുകിളിയെ കാതില്‍ക്കിന്നാരം
ചൊല്ലാനായ് വരുമോ
(രാഗമേഘമഴയായ് സ്നേഹസാന്ദ്രലയമായ്..)

നിനവിന്‍ തീരത്ത് മേഘപ്പൂന്തണലില്‍
മഴവില്ലിന്‍ കാവില്‍ മേഘപ്പൂ മണലില്‍
ആരും കാണാമോഹവല്ലിയില്‍ ഊയലാടിരസിക്കാം
കാവിന്‍ മറവിലായ് കൂട്ടുകൂടിയൊളിക്കാം
കളമൊഴിയേ രാവില്‍ മിന്നാരം കോര്‍ക്കാനായ് വരുമോ
(രാഗമേഘമഴയായ് സ്നേഹസാന്ദ്രലയമായ്..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagameghamazhayaay

Additional Info

അനുബന്ധവർത്തമാനം