നാളികേരങ്ങളിൽ
നാളികേരങ്ങളിൽ നെയ് നിറയ്ക്കുമ്പോൾ നാവിന്റെ തുമ്പിൽ ശരണമന്ത്രം(നാളി )
സ്വാമി പാദങ്ങളെ തൊട്ടിറങ്ങുമ്പോൾ മാനസത്തിൽ പാപമുക്തി മന്ത്രം..
ശരണ മന്ത്രം സ്വാമി ശരണം മന്ത്രം
അയ്യപ്പ തൃപ്പാദം ഭക്തി മന്ത്രം
ശരണ മന്ത്രം സ്വാമി ശരണം മന്ത്രം
അയ്യപ്പ തൃപ്പാദം ഭക്തി മന്ത്രം.....(നാളികേരങ്ങളിൽ)
കല്ലുള്ള മുള്ളുള്ള കാനന വീഥികൾ
കരിമലയിൽ കാത്തുനിൽക്കുമ്പോൾ(2)
കന്നി അയ്യപ്പന് തുണയായി നിൽക്കണേ
കരുണാമയൻ ധർമ്മശാസ്താവേ..(2)
(നാളികേരങ്ങളിൽ)
പൊന്നമ്പലത്തിന്റെ പൂമുഖവാതിലിൽ
തിരുദർശനം തേടിയെത്തുമ്പോൾ.. (2)
കരളിൽ കൊളുത്തുന്ന ദീപനാളത്തിലും
കർപ്പൂര ഗന്ധം പവിത്ര ഗന്ധം..(2)
നാളികേരങ്ങളിൽ നെയ് നിറയ്ക്കുമ്പോൾ നാവിന്റെ തുമ്പിൽ ശരണമന്ത്രം(നാളി )
സ്വാമി പാദങ്ങളെ തൊട്ടിറങ്ങുമ്പോൾ മാനസത്തിൽ പാപമുക്തി മന്ത്രം.
ശരണ മന്ത്രം സ്വാമി ശരണം മന്ത്രം
അയ്യപ്പ തൃപ്പാദം ഭക്തി മന്ത്രം
ശരണ മന്ത്രം സ്വാമി ശരണം മന്ത്രം
അയ്യപ്പ തൃപ്പാദം ഭക്തി മന്ത്രം....