മോഹൻ അയ്‌രൂർ

Mohan Ayroor

       2003 ൽ പുറത്തിറങ്ങിയ ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിലൂടെയാണ്  മോഹൻ അയിരൂർ എന്ന നടൻ സിനിമയിലെത്തുന്നത്. ചിത്രത്തിലെ മുഖ്യ വില്ലനായ കുന്നം പുറത്ത് നീലകണ്ഠൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഇരുപത്തിയഞ്ചിലധികം മലയാള ചിത്രങ്ങളിൽ വേഷമിട്ടു. 

      പ്രെയ്സ് ദി ലോർഡിലെ യോഹന്നാനായും രുദ്രസിംഹാസനത്തിലെ കളക്ടറായും കുടുബശ്രീ ട്രാവൽസിൽ ശ്രീദേവി (രാധിക) യുടെ അച്ചനായും ജൂബിലിയിലെ വക്കീലായും ഉലകം ചുറ്റും വാലിബനിലെ പോലീസ് ഉദ്യോഗസ്ഥനായും ഒക്കെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മിസ്ട്രസ് ഓഫ് സ്പൈസസ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. 
       സീരിയലുകളിലെ അഭിനയത്തിന് അടൂർ ഭാസി ഫൗണ്ടേഷൻ അവാർഡ് ,അറ്റ്ലസ് ക്രിട്ടിക്സ് അവാർഡ്‌, ദൃശ്യ അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ തേടിയെത്തി. 

        ദി ക്യാംപസ് ,ഫിംഗർ പ്രിന്റ്, നേർക്കുനേർ, നാട്ടുരാജാവ്, പളുങ്ക്, ഹാർട്ട് ബീറ്റ്സ്, പുള്ളിമാൻ, ഹൈവേ പോലീസ്, സെവൻസ് തുടങ്ങി നിരവധി ചിത്രങ്ങളിലും മന്ദാരം, കാണാക്കിനാവ്, സ്വാമി അയ്യപ്പൻ, അൽഫോൻസാമ്മ, ദേവീ മാഹാത്മ്യം, 
ഇവൾ യമുന, പട്ടുസാരി, വാനമ്പാടി തുടങ്ങി നിരവധി സീരിയലുകളിലും ഇദ്ദേഹം വേഷമിട്ടു.

Mohan Ayroor