ജഗമൊരു നാടകശാലാ

ജഗമൊരു നാടകശാലാ - അതു
മായിക യവനികശീലാ
മൂടിയ മോഹവലാ
(ജഗമൊരു..)

പലകഥ പലവിധ വേഷം - ബഹു
ഭാവരസനടനം ആഘോഷം
കപടതസര്‍വ്വം കാണ്മതു നീ
കരയുവതെന്തിനിനി
(ജഗമൊരു..)

സഹജതനയപ്രിയജായ - ജന
സ്നേഹമാകെ വെറും മായ
ആശയാലതി നിരാശാ - നര
നാശയാലതി നിരാശാ
ഈശനിതു തമാശാ
ജീവിതം ഒരു സഹാറാ
പാതയാകെ വിഷപ്പാറാ
എന്തിനേറെ വിധിമാറാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jagamoru naadakasala

Additional Info

Year: 
1950