താമരത്താരിതള്‍കണ്മിഴി
താമരത്താരിതള്‍കണ്മിഴി പൂട്ടിയ ഓമലേ
നീ മയങ്ങെന്റെ തങ്കം
താരാകുമാരികളാരാല്‍ മനോഹര -
ത്താരാട്ടു പാടിയുറക്കും നിന്നെ
ചന്ദനവാസന തങ്ങുമിളംതെന്നല്‍
വന്നുടന്‍ നിന്നെ തഴുകി നില്‍ക്കും
മോഹനസ്വപ്നശതങ്ങള്‍ നിന്‍മാനസ -
മോഹം വളര്‍ത്തുവാനോടിയെത്തും
തൂമണിത്തൊട്ടിലില്‍ പൂവണിമെത്തയില്‍
ത്തൂമിളം പുഞ്ചിരിതൂകിത്തൂകി
മാമകജീവിതലതികയില്‍ വിലസും
പൊന്മലരെന്‍ മകളെ
മംഗലദായകനരുളും
കുഞ്ഞിനഭംഗുരനന്മകളെ
അനുപയിലനുപമമധുരിമ കലരും
മാന്തളിരിന്‍ തനു നിന്‍
അഴകിതിലരുതൊരു മലിനത
വരുവാനിടയേകരുതീശന്‍
കാലം ചെറ്റു കഴിഞ്ഞാല്‍ നീയൊരു
കാമിനിയായിത്തീരും
അതുപൊഴുതൊരു പതികരഗതമാം തവ
വിധിഗതിയാല്‍ മകളെ
അകമതിലനുദിനമവനെക്കരുതണം
ഈശ്വരനെപ്പോലെ
തകര്‍ന്നുപോമൊരു പളുങ്കുപാത്രം
തരുണീജനഗാത്രം
തന്വീമണിതന്‍ ശാശ്വതധനമോ
ചാരിത്ര്യം മാത്രം
മുലകുടിമാറാച്ചെറുപൈതലയേ
കരളില്‍ക്കരുതുക നീ
സുചരിതയായി കഴിയുവതിന്നായ്
മരണം വരെയും നീ