രാഗസാഗരതരംഗമാലാ

രാഗസാഗരതരംഗമാലാന്ദോളിത ലോലാ
അവികലാ - നന്ദതുന്ദിലാ
(രാഗസാഗര..)

മാനനീയ സുശീലാ - ഞാന്‍
മാദക കലാലീല കുശലാ
ഭാവികാലം ആകെസഫലം -നീമൂലം
വിധിഫലം നമ്മിലനുകൂലം
(രാഗസാഗര..)

ചിരാലേവരിലിതിലുപരി
സ്വതേമാധുരി കലാചാതുരീ
മാമകമതം പ്രേമഗാനം
പാടി നിര്‍വൃതി തേടിയനുദിനം
ചപലചഞ്ചമാവിലം - ആഹാ മേലാല്‍
പിരിയൊലാ പിരിയുവാന്‍ മേലാ - ഈനിലാ
(രാഗസാഗര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagasagara

Additional Info

Year: 
1950