ഹാഹാ മോഹനം

ഹാ - ഹഹഹാ - ഹഹഹാ
ഹാഹാ മോഹനം - ഈ യൗവ്വനം
സ്നേഹാധീനം ആകമാനം
(ഹാഹാ...)

ലല്ലലലാ ലല്ലാലലാ ലാ....
മൗനഭാവമെന്തേ ചുടുചിന്തയോ ഹൃദന്തേ
പ്രാണനായകാ പ്രേമഗായകാ പുഞ്ചിരിതൂകൂ
(ഹാഹാ...)

ചന്ദ്രികാധവളമീ രജനീ ചന്തമാര്‍ന്നിതവനീ
മന്ദമലയജ മാരുതന്‍ വന്നിതാ പുല്‍കാന്‍
പോരൂ - പോരും കാവ്യരചനാ
താമസം വിനാ
തല്ലലലാ തല്ലലലാ ലാ...

ഈ മനോജ്ഞരാത്രി രതിമന്മഥസുഖദാത്രീ
മാഞ്ഞുപോമിതാ പോരുമിക്കഥാ
വേണ്ടാ വൃഥാ പോരൂ മുദാ ജീവനാഥാ
ഹാഹാ മോഹനം ഹാഹാ യൗവ്വനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ha ha mohanam

Additional Info

Year: 
1950