പരശുരാമഭൂമീ

ഹാ...
പരശുരാമഭൂമീ - ജയ
കേരളാംബജനനീ

പ്രകൃതിദേവതാപുതുമ-
വിതറുമാ മനോഭിരാമ
വിഭവകോടിചൂടിരമാ - വാസാസുകൃത
പനസചൂതകേരതരുനികര
വിലസിതാ - നിരുപമമഹിതാ
(പരശുരാമഭൂമീ..)

റോസാ ജാതിജൗവ്വന്തിസൂനപൂരിതസുരഭിലാ
ദോഷഹീനസസ്യാദിജാതിയാലതുലവിമലാ
ഹാ...

അമരനാടുപോലെന്‍നാടു്
മഹിമ നേടും മലനാടു്
അരിയകേരളം മാവേലി
അരചനാണ്ട മലയാളം

മാമരംതന്‍ തൂമരന്ദം തൂകും കായു്കനി
മരതകപ്പുല്‍പ്പരവതാനിയണിയും പൂവനി
പാട്ടുപാടിപ്പാഞ്ഞൊഴുകും കാനനതടിനീ
പാടമാകെപ്പാര്‍ക്കിലാഹാ നിറയെ നെന്മണീ
ഹാ..
(പരശുരാമഭൂമീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parassuramabhoomi

Additional Info

Year: 
1950