നന്ദനന്ദനാ

നന്ദനന്ദനാ മധുമഥനാ
നലമരുള്‍നാരായണാ ഗോവിന്ദാ
(നന്ദനന്ദനാ..)

തവപദഭജനം താന്‍ യദുകുലനാഥാ
ഭവഭയസംഹാരവേദാന്തഗാഥാ -
ശ്രിതജനമന്ദാരാ ജലനിധിഗംഭീരാ
ജഗദൈഗാധാരാ ഗീതാസാര
(നന്ദനന്ദനാ..)

മുനിവരസംപൂജ്യപാദാ
മുരഹരരാധാസമേതാ
ശുഭകരസുകുമാരാ മരതകഹാരാ
മുരളികാസംഗീതരാസാവിലാസാ
മുഴുമതിമുഖബിംബ! അഗതികള്‍ക്കാലംബ!
ജയശ്രീവത്സാങ്ക ഗോപീകാന്താ
(നന്ദനന്ദനാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nandanandana

Additional Info

Year: 
1950