പതിതന്നെ പരദൈവതം
പതിതന്നെ പരദൈവതം - ഏതു
പതിതയ്ക്കുമതുഭാഗ്യദം - പാരില്‍
പതിതന്നെ പരദൈവതം - ഏതു
പതിതയ്ക്കുമതുഭാഗ്യദം
അഹിതവിവാദി അവിവേകീ - രാഗ
രഹിതനതി ലഹരി മോഹീരോഗീ
ആകെ വിരൂപീ ധനലോഭീ
ആസുരകോപീ പാപീ - ആരായാലും
പതിതന്നെ പരദൈവതം - ഏതു
പതിതയ്ക്കുമതുഭാഗ്യദം
അരുതരനിമിഷം മേ
യാതൊരു വിധിയാലും
പിരിയാനാഹന്ത പ്രാണനാഥനേ
സതിയരുന്ധതിയതുപോലെ - ചന്ദ്ര -
മതി മതിമുഖിമണി സീതാദേവി
ശീലാവതീ ശ്രീസാവിത്രി
മാതൃകയിവരെല്ലാം മാമകീയം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pathi thanne paradaivatham
Additional Info
Year:
1950
ഗാനശാഖ: