താരമാറും ആറും

 

താരമാറും ആറും ചേര്‍ന്ന പൊന്‍കിരീടം ചൂടി
ചാരുചന്ദ്രക്കലമേല്‍ ചേവടിത്താര്‍ ചേടി
സൂര്യബിംബാംബരം കൊണ്ടു വാരുടലും മൂടി
വാരിധിയ്ക്കു താരമായി ലാലസിക്കും മേരി

പാവനനീ ലോകപിതാവിന്റെ താതനല്ലോ
ദേവദേവസുതന്‍ നിന്റെ ഓമന കുമാരന്‍
പാവകരസനാരൂപന്‍ താവകമണാളന്‍
ഭാവുക സംപൂര്‍ണ്ണ നിന്നെ സേവിപ്പവന്‍ ധന്യന്‍
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaaramarum aarum

Additional Info

Year: 
1952