ആദിത്യപ്രഭപോല്‍

 

ആദിത്യപ്രഭപോല്‍ ശോഭിക്കും നാഥേ
പാദത്തില്‍ ഞങ്ങള്‍ നിന്റെ
ബാലരാം ദാസിമാര്‍ സങ്കേതം തേടുന്നു
പാലകീ പാലിക്കേണം

മുള്ളുകള്‍ മദ്ധ്യേ വളരുന്ന റോസ-
വെള്ളപ്പൂ പോലെയിന്നീ
വള്ളികള്‍ നടുവില്‍ വന്നു വസിച്ചു
കൊള്ളുക നായകിയേ

ഇഹത്തില്‍ മേവും നിന്‍ സുതര്‍ ഞങ്ങള്‍
ആഹ്ളാദമോടിച്ചോല
ദാഹിക്കും മാന്‍പോല്‍ തേടുന്ന ഞങ്ങള്‍തന്‍
ദാഹത്തെ തീര്‍ത്തരുള്‍ക

ആദിത്യപ്രഭപോല്‍ ശോഭിക്കും നാഥേ
പാദത്തില്‍ ഞങ്ങള്‍ നിന്റെ
ബാലരാം ദാസിമാര്‍ സങ്കേതം തേടുന്നു
പാലകീ പാലിക്കേണം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
AAdithya prabha pol

Additional Info

Year: 
1952