ഭവജീവികള്‍ക്കാശാനിലയമേ

 

ഭവജീവികള്‍ക്കാശാനിലയമേ
എന്‍ പരമപിതാവിന്‍ പാദമേ 
എന്‍ പരമപിതാവിന്‍ പാദമേ

തവ കനിവിയലാനായ് ചാര്‍ത്തുകയാം
ഈ ജീവിതമാകും തൂമലര്‍ ഞാന്‍
കൈക്കൊള്ളുക നാഥാ സ്നേഹമയം
നിന്‍ പാവനപാദം ചേര്‍ക്കകമേ
ഹൃദിവാഴുക സദയം പരമതിനാല്‍
എന്‍ ജീവിതമേ സച്ചുതമേ
എന്‍ പരമപിതാവിന്‍ പാദമേ

വന്‍മഹിമകളെല്ലാം താവകമേ
ഈ വൈഭവമെല്ലാം താവകമേ
നിന്‍ പ്രേമമനോജ്ഞം രൂപമീദം
ഞാന്‍ കാണുകയാണെന്‍ ജീവേശനെ
കനിവേകുക സദയം പരമതിനാല്‍

എന്‍ ജീവിതമേ സച്ചുതമേ
എന്‍ പരമപിതാവിന്‍ പാദമേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhavajeevikalkkasanilayame

Additional Info

Year: 
1952