മാനസവീണേ

മാനസവീണേ.. മാനസവീണേ
പാടുകപാടുക മാനസവീണേ
മധുരമധുരമാം പ്രണയദഗാനം
മതിരസമമായി വിഷാദവിഹീനം​
​​

മൃദുലവികാരതന്ത്രികളെ മീട്ടി
മധുമയമായ് ശൃതികൂട്ടി
പാടുകനീ നവജീവിതഗാനം
കാമുകഹൃദയവിലീനം ഗാനം

സുധാമാധുരീരസ മനോഹരം
അതിലകമലിവതിയായ്
കുളിർ നിലാവലനുരാഗസമേതം
ചൊരിയൂ അമൃതമയഗാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manasaveene

Additional Info

Year: 
1952