അല്‍ഫോന്‍സാ അല്‍ഫോന്‍സാ

 

അല്‍ഫോന്‍സാ അല്‍ഫോന്‍സാ അല്‍ഫോന്‍സാ
അഖിലപുണ്യതാരം ശുഭജീവിതആധാരം
അല്‍ഫോന്‍സാ അല്‍ഫോന്‍സാ അല്‍ഫോന്‍സാ

പരനാം മണവാളനായ് നിന്‍ജ്ജീവിതസുമഹാരം
വരം ഉപഹാരം തിരുച്ചേവടിക്കരുളീടും
അല്‍ഫോന്‍സാ അല്‍ഫോന്‍സാ അല്‍ഫോന്‍സാ

തിരുനാഥന്‍ കനിയേണം അല്‍ഫോന്‍സ ധന്യയാവാന്‍
നലമോടീപുതിയനാടെ പരിപൂതമാക്കവേണം
അല്‍ഫോന്‍സാ അല്‍ഫോന്‍സാ അല്‍ഫോന്‍സാ

സന്താപസാഗരത്തില്‍ സതതംപെടാതെയെന്നെ
സാരമോടു കനിവാം തിരുയാനമേകുമമ്മേ
അല്‍ഫോന്‍സാ അല്‍ഫോന്‍സാ അല്‍ഫോന്‍സാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alphonsa

Additional Info

Year: 
1952