പ്രേമജീവിത മലര്‍വാടി

 

പ്രേമജീവിത മലര്‍വാടി വെയിലേറ്റു ഹാ വാടി മനമേ
കേഴു കേഴു നീയിനിയെന്നും മനമേ
ആശാവാഹിനി നീയതിലേതും 
ജലമില്ലാതായിനേ മനമേ
കേഴു കേഴു നീയിനിയെന്നും മനമേ

സ്വര്‍ഗ്ഗീയാനന്ദ സുഷമയിലൊരുപോല്‍
രണ്ടു ഹൃദയങ്ങള്‍ സുഖമാര്‍ന്നു വാഴ്കെ
വിരഹാഗ്നിയിലെരിയുവാനിടയായി
സുഖമെന്താണിനി മനമേ
കേഴു കേഴു നീയിനിയെന്നും മനമേ

പ്രേമമാര്‍ഗ്ഗങ്ങള്‍ എന്നെന്നും ഇതു പോല്‍
ദുഃഖമയമാവു അവനിയിലാകെ
ശോകമൂര്‍ഛയില്‍ പിടയൂ നീ
അഴല്‍ മാത്രമിനി നിന്റെ ധനമേ
കേഴു കേഴു നീയിനിയെന്നും മനമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prema jeevitha malarvaadi

Additional Info

Year: 
1952