കണ്ടതുണ്ടോ സഖി കണ്ടതുണ്ടോ

 

കണ്ടതുണ്ടോ ..സഖി കണ്ടതുണ്ടോ
കണ്ടതുണ്ടോ..
കൊണ്ടല്‍ നിറം കൊണ്ട കോമളക്കണ്ണനേ
കണ്ടതുണ്ടോ..
കൊണ്ടല്‍ നിറം കൊണ്ട കോമളനേ

മാരനവന്‍ ശുഭം മാരനവന്‍
എന്റെ മാനസതാരിന്നു മാധുര്യം നല്‍കിടുന്നൂ
സുകുമാരനവന്‍ എന്റെ മാനസതാരിന്നു
മാധുര്യം നല്‍കിടുന്നൂ

കാണുവാനാശിച്ചു.. കാണുവാനാശിച്ചു
ദേവന്റെ കോവിലില്‍ കത്തിച്ചു പൊന്‍ദീപം
കാണുവാനാശിച്ചു..
ദേവന്റെ കോവിലില്‍ കത്തിച്ചു പൊന്‍ദീപം
എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി
പാര്‍ത്തിരുന്നേന്‍ തോഴീ ..
എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി
പാര്‍ത്തിരുന്നേന്‍ തോഴീ ..

കണ്ണടച്ചീടുമ്പോള്‍ പൊന്നിന്‍ കിനാവായി
കണ്മിഴിയില്‍ തലോടും (2)
ഞാനാ വിണ്ണിന്മേലേറ്റം വിളിച്ചങ്ങുണരുമ്പോള്‍
വിട്ടകലത്തുപോകും (2)

പുഞ്ചിരിക്കൊഞ്ചലും നെഞ്ചുമയക്കിടും
അഞ്ചിതനേത്രവുമായ് (2) എന്റെ -
ചഞ്ചലം തീര്‍ത്തിടുവാന്‍ എന്നിനിയും വരുമോ
ഓ.......
പ്രിയനവന്‍ എന്നിനിയും വരുമോ
എന്മനം കൈവരുമോ  എന്നാശകള്‍ തന്നിടുമോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kandathundo sakhi