കണ്ണിനോട് കണ്ണു
കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
കണ്ടു നമ്മള്‍ ഒന്നായെന്നും പ്രേമജീവിതം
കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം
(കണ്ണിനോടു. . . )
പാരിലാരു ഞാനെന്നേതും തീരേയോര്‍ത്തീടാതെയീ
പാതവക്കില്‍ കണ്ടോരെന്നില്‍ പ്രാണനേകി എന്തു നീ
ചന്തമുള്ള റോസാ പൂത്തതെന്തു മണ്ണിലാകിലും
കൂന്തല്‍ തന്നില്‍ ചൂടുന്നീലേ കാന്തി കാണ്‍കിലേവരും
(പാരിലാരു... )
പ്രണയാനുകൂലമായ് ... മധുമാസകാലമായ്
പ്രണയാനുകൂലമായ് മധുമാസകാലമായ്
കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം
തണല്‍ തരാന്‍ പൂമരങ്ങള്‍ തഴുകുവാന്‍ തെന്നലും
അഴകിന്റെ കാവ്യമായ് നീ അണയുന്നു മുന്നിലും
ഓ... തണല്‍ തരാന്‍ പൂമരങ്ങള്‍ തഴുകുവാന്‍ തെന്നലും
അഴകിന്റെ കാവ്യമായ് നീ അണയുന്നു മുന്നിലും
അനുരാഗമോഹനം ഇനിയെന്നുമീ വനം
കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം