തെന്നലേ നീ പറയുമോ

 

ഓ ..ഓ ..ഉം 
തെന്നലേ നീ പറയുമോ
എന്‍ ദേവനെങ്ങോ പോയതെങ്ങോ
തെന്നലേ നീ പറയുമോ

മിന്നലേ ഞാന്‍ പിരിയുമോ
വന്നിടുന്നേന്‍ വിണ്ണില്‍ നിന്ന് 
മിന്നലേ ഞാന്‍ പിരിയുമോ

വന്നിതാ നാമീ വസന്തവാടി
തന്നില്‍ മോടിയായ് (2)
എന്നുമെന്നും വേര്‍പെടാതെ 
ഒന്നു ചേര്‍ന്നു വാണിടാം (2)
പ്രേമമേ ഇഹ ജീവിതം
പ്രേമസാരം ഈ വിധം
പ്രേമമേ ഇഹ ജീവിതം

ജീവിതം ഇശതന്ത്രമേ
ജീവലോകം സ്വന്തമേ
ജീവിതം ഇശതന്ത്രമേ
ജീവലോകം സ്വന്തമേ
ഈ വിശാലമായ ലോകം
ഇയലും ആത്മബന്ധമേ (2)
പ്രേമമേ ഇഹ ജീവിതം 
പ്രേമസാരം ഈ വിധം
പ്രേമമേ ഇഹ ജീവിതം
ആ... .

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
thennale nee parayumo

Additional Info

Year: 
1956
Lyrics Genre: 

അനുബന്ധവർത്തമാനം