വിണ്ണില്‍ മേഘം പോലെ

വിണ്ണില്‍ മേഘം പോലെ..
മിന്നിപ്പായും മേഘം പോലെ വിരവോട്‌ പോകാം
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ
വിണ്ണില്‍ മേഘം പോലേ .ആ ..ആ

ആഹാ ..ആഹാ ..ആ
ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി
ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി
അന്‍പിന്‍ ഗാനം പാടി നാം ആരംഗത്തില്‍ കൂടി (2)

ചെല്ലുക ചെല്ലുക മുമ്പേ മുമ്പേ ഉല്ലാസത്താലേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ
വിണ്ണില്‍ മേഘം പോലേ .ആ ..ആ ..ആ

പാരെങ്ങും പ്രേമവാസം ഇനിയെന്നും മന്ദഹാസം
ജീവിതസുഖരസം ആഗതമായി .. നമുക്കാഗാതമായി
ജയമാണിനിമേല്‍ സുഖമാണിനിമേല്‍..
ജീവിതസുഖരസം ആഗതമായി..നമുക്കാഗതമായി ..
എന്നും നിത്യതാരുണ്യത്തിന്‍ വാസന്തം നീളേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ
മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ
വിണ്ണില്‍ മേഘം പോലേ .ആ ..ആ ..ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vinnil mekham pole

Additional Info

Year: 
1956
Lyrics Genre: