മഹാരണ്യവാസേ മന്ദഹാസേ

 

മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍ (2)
പ്രാര്‍ഥനയാല്‍ നിന്നെ പണിയുമെന്നെ
പരിചില്‍ നീ പാലയജനനി (2)
മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

അരുന്ധതീ സതി അനസൂയക്കും
നിരന്തരം നീ നല്‍കിയ ശക്തികള്‍
അടിയനുമരുളുക നീ ദേവി
മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

അത്രിയുമരിയ വസിഷ്ഠനുമതുപോല്‍
അന്‍പാര്‍ന്നേകിയ നിന്നുടെ ശക്തികള്‍
അടിയനുമേകുക നീ ദേവി
മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

നാരികളില്‍ കനിവേറും നീയെ
പൂരുഷനുലകില്‍ പോറ്റും മായേ
തായേ കനിയുക നീ ദേവി
മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maharanyavase

Additional Info

Year: 
1956
Lyrics Genre: