മണിമാലയാലിനി ലീലയാം
Music:
Lyricist:
Singer:
Film/album:
മണിമാലയാലിനി ലീലയാം
മണവാട്ടി മേനിയൊരുക്കീടാം
മനമാര്‍ന്ന രാജകുമാരനാം
പുതുമാരനൊന്നു മയങ്ങുവാന്‍
(മണിമാലയാലിനി. . . )
നാലുപേരുടെ നടുവില്‍
നാഥന്‍ താലികെട്ടാനണയവേ
താലികെട്ടാനണയവേ.. (2)
നാല് വേദിയിന്‍ കൂട്ടമതിലിനി
നാണമൊന്നു മറക്കണേ..
സഖി നാണമൊന്നു മറക്കണേ
(മണിമാലയാലിനി. . . )
മഹിതമരതക വളയണിഞ്ഞിനി
മാരമേനി തലോടുവാന്‍
സുകുമാരമേനി തലോടുവാന്‍
മഹിതമരതക വളയണിഞ്ഞിനി
മാരമേനി തലോടുവാന്‍
മണിയറയ്ക്കകമഴകു ചിമ്മിയ
മലരു തൂകി രമിയ്ക്കുവാന്‍
മലരു തൂകി രമിയ്ക്കുവാന്‍
പ്രാണകാന്തനുമൊത്തു സഖി നീ
പള്ളികൊള്ളും നേരമേ (2)
പകലുരാവു മറക്കിലും
ഈ പാവം ഞങ്ങളെയോര്‍ക്കണേ (2)
മണിമാലയാലിനി ലീലയാം
മണവാട്ടി മേനിയൊരുക്കീടാം
മനമാര്‍ന്ന രാജകുമാരനാം
പുതുമാരനൊന്നു മയങ്ങുവാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
manimalayini leelayam