ആടുപാമ്പേ ചുഴന്നാടു

 

ആടു പാമ്പേ ചുഴന്നാടു പാമ്പേ 
ഞാന്‍ അരികിലണഞ്ഞേനൊന്നാടു പാമ്പേ

അഞ്ജിതമാം പത്തി വിരിച്ചാരുമാരും കാണവേ 
നീ അന്‍പില്‍ വന്നു മുമ്പില്‍ നിന്നു ആടു പാമ്പേ

ആടു പാമ്പേ ചുഴന്നാടു പാമ്പേ 
ഞാന്‍ അരികിലണഞ്ഞേനൊന്നാടു പാമ്പേ (2)

അന്നൊരു നാള്‍ നീയഴകില്‍ പത്തി വിരിച്ചു
മെല്ലേ ആടിക്കുഴഞ്ഞരികില്‍ എന്നെ വിളിച്ചു (2)

അന്നു നമ്മള്‍ ജീവിതത്തില്‍ ഒന്നു കലര്‍ന്നു
പക്ഷെ ഇന്നതെല്ലാം എന്തു കൊണ്ടു നീ മറന്നു
സഖി നീ മറന്നു

ആടു പാമ്പേ കളിയാടു പാമ്പേ (2)
ആടു നീ കളിയാട് നീ കളിയാട്
ആടു ആടു ആടു നീ ആ...
കളിയാടു പാമ്പേ

കാടുമലങ്കാവുകളില്‍ തേടി നടന്നേന്‍
കാട്ടില്‍ കാളികോവില്‍ തോറുമെത്ര ചുറ്റിയണഞ്ഞേന്‍
പ്രാണസഖി നിന്‍ വഴിയില്‍ പാടിയലഞ്ഞേന്‍
നിന്നെ കാണുവാനീ വേഷമെത്ര കെട്ടി വലഞ്ഞേന്‍

കഷ്ടമെത്രയായാലും വിട്ടുപിരിയാന്‍
നീ കട്ടുകൊണ്ടുപോയ ചിത്തം വിട്ടു തരിക (2)

ഇഷ്ടമെന്നിലുണ്ടെങ്കില്‍ ഇന്നിതറിക
എന്നെ ഇട്ടുവലയ്ക്കാതെ മുന്നില്‍ ഒന്നു വരിക

ആടു പാമ്പേ കളിയാടു പാമ്പേ (2)
ആടു നീ കളിയാടു നീ കളിയാടു
ആടു ആടു ആടു നീ. . . . . . 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
adu pambe

Additional Info

Year: 
1956
Lyrics Genre: 

അനുബന്ധവർത്തമാനം