പാവനഭാരത ഭൂവിൽ
പാവനഭാരത ഭൂവില്‍ വളര്‍ന്നൊരു
പാവത്തിന്‍ കഥ കേള്‍ക്കണേ
ഒരു പാവത്തിന്‍ കഥകേള്‍ക്കണേ
(പാവനഭാരത. . )
വെണ്‍പാലൊഴുകീടിന നാട്ടില്‍
പൊന്‍ പവിഴം വിളയും നാട്ടില്‍
ഞാന്‍ പിറന്നു പോയ് പെരുവഴിയില്‍
പണമുള്ളവര്‍ പാര്‍ക്കും നടയില്‍
(പാവനഭാരത. . )
ഉപജീവനമാര്‍ഗമെഴാതെ
ഉരിക്കഞ്ഞിയ്ക്കരിയില്ലാതെ
കൈക്കുമ്പിളുമായിഹ നില്‍പ്പൂ
ഹേ കനിവുള്ളവരേ കേള്‍ക്കൂ
(പാവനഭാരത. . )
എന്‍ ഒട്ടിയവയറിന്‍ താളം കൊട്ടി
പട്ടിണിപ്പാട്ടിതു പാടവേ
പരിഹാസം ചൊരിയും ലോകമേ
ഒരു ചില്ലിക്കാശാല്‍ കനിയൂ
ഈ ചിരട്ട നീട്ടും കയ്യില്‍
(പാവനഭാരത. . )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paavana bharatha
Additional Info
ഗാനശാഖ: