Neeli

Neeli's picture

2003ൽ യാഹുഗ്രൂപ്പിൽത്തുടങ്ങിയ ഒരു വട്ട് സംഗീത ഗ്രൂപ്പിന് ആദ്യമായി കണ്ടന്റ് വാരിവിതറിയവൾ..മലയാളം പാട്ടുകൾക്കൊരു ഡാറ്റാബേസ് എന്നൊരു സ്വപ്നം ആരെങ്കിലും കാണുന്നതിനു മുമ്പേ തന്നെ എഴുതിക്കൂട്ടിയത് ആയിരത്തോളം പാട്ടുകളുടെ വരികൾ..ഇടക്കാലത്ത് ഗൃഹസ്ഥയായി വിട്ടു നിന്നത് കാരണം മലയാളത്തിൽ വേറെയും ഡാറ്റാബേസുകൾ ഉണ്ടാകാൻ കാരണക്കാരിയായി :). ഇന്ന് നീലി എന്നത് ഒരു ബ്രാൻഡായി മാറി..വാഴൂർ ജോസ് കഴിഞ്ഞാൽ ഒരു പക്ഷേ മലയാളസിനിമക്ക് ഇത്രയും പി ആർ ഓ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ട്..മലയാളസിനിമയുടെ ചരിത്രം ഒരുകാലത്ത് ഈ പെൺകുട്ടിക്ക് കടപ്പെടും.. (എം3ഡിബിയുടെ അഡ്മിൻ ഡെസ്ക്കിൽ നിന്ന് മറ്റുള്ളവർ )

എന്റെ പ്രിയഗാനങ്ങൾ

  • ഈറൻ കാറ്റു മെല്ലെ

    ഈറൻ കാറ്റുമെല്ലെ ..
    ഈ പ്രണയമിതെഴുതുമ്പോൾ ..   

    ഈറൻ കാറ്റുമെല്ലെ ..
    ഈ പ്രണയമിതെഴുതുമ്പോൾ ..
    നീയാം മൗനരാഗം പകരുകയാണെന്നിൽ
    തിങ്കൾ പൂവുനുള്ളി ..
    ഈ നെറുകയിലണിയുമ്പോൾ
    നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ...
    നീലാകാശമേ.. നിശയുടെ സഖിയായി
    തോരാ മാരിയാ.. ചിറകുകൾ കുടയവേ
    ഈറൻ കാറ്റുമെല്ലെ ..

    പാതിചാരും നീലരാവിൻ മിഴിവാതിൽക്കലെന്നും
    കാത്തിരിപ്പൂ വെള്ളിനൂലിൻ വെയിലായിനി ഞാൻ
    മതിവരാതെന്നോളമീ നിറനിലാ മായുംവരെ
    കൊഞ്ചാതെ കൊഞ്ചീല്ലയോ  
    നിൻ ശ്വാസമെൻ നെഞ്ചകം...
    ഈറൻ കാറ്റുമെല്ലെ ..
    ഈ പ്രണയമിതെഴുതുമ്പോൾ ..   
    നീയാം മൗനരാഗം പകരുകയാണെന്നിൽ..

    നിസരീപമ...നനനാനാനാ....ആ  
    പാതിമെയ്യായ്‌ ചേർന്നിടാം നിൻ..
    വഴികൾ നീളെയെന്നും  
    ഏതു നോവും മാഞ്ഞുപോകും കുളിരായിനി ഞാൻ
    കുറുകിടും വെൺപ്രാവുപോൽ
    അലിയുമീ കൺപീലികൾ ...
    മിണ്ടാതെ മിണ്ടീലയോ നിൻ മൗനമാം തേൻകണം

    ഈറൻ കാറ്റുമെല്ലെ ..
    ഈ പ്രണയമിതെഴുതുമ്പോൾ ..   
    നീയാം മൗനരാഗം പകരുകയാണെന്നിൽ
    തിങ്കൾ പൂവുനുള്ളി ..
    ഈ നെറുകയിലണിയുമ്പോൾ
    നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ...
    നീലാകാശമേ നിശയുടെ സഖിയായി
    തോരാ മാരിയാ ചിറകുകൾ കുടയവേ
    ഈറൻ കാറ്റുമെല്ലെ ..

  • സാഗരമേ ശാന്തമാക നീ

    സാഗരമേ ശാന്തമാക നീ
    സാന്ധ്യരാഗം മായുന്നിതാ
    ചൈത്രദിനവധു പോകയായ്
    ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)

    തളിർത്തൊത്തിലാരോ പാടീ
    തരൂ ഒരു ജന്മം കൂടി
    പാതിപാടും മുൻപേ വീണൂ
    ഏതോ കിളിനാദം കേണൂ (2)
    ചൈത്രവിപഞ്ചിക മൂകമായ്
    എന്തേ മൌനസമാധിയായ്? (സാഗരമേ)

    വിഷുപ്പക്ഷിയേതോ കൂട്ടിൽ
    വിഷാദാർദ്രമെന്തേ പാടി
    നൂറു ചൈത്രസന്ധ്യാരാഗം
    പൂ തൂകാവു നിന്നാത്മാവിൽ (2)

  • പച്ചപ്പനം തത്തേ (M)

    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    ആഹാ ആ..ആ‍..ആ..ആ
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ (പച്ചപ്പനം തത്തേ..)
    ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ (പച്ചപ്പനം...)
    നീ ഒന്നു വാ പൊന്നഴകേ

    തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
    നീയൊന്നു പാടഴകേ
    കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി
    പെയ്യുന്ന പാട്ടു പാട് (പച്ചപ്പനം തത്തേ...)

    ആഹാ ആ...ആ..ആ.ആ
    നീലച്ച മാനം വിതാനിച്ചു മിന്നിയ
    നിന്നിളം ചുണ്ടാലേ
    പൊന്നിൻ കതിർക്കുല കൊത്തിയെടുത്ത് നീ
    പൊങ്ങിപ്പറന്നാലോ
    അക്കാണും മാമല വെട്ടി വയലാക്കി
    ആരിയൻ വിത്തെറിഞ്ഞേ
    അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
    ഈണമാണെൻ കിളിയേ(പച്ചപ്പനം തത്തേ...)
     

  • സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട

    സുന്ദരീ... ആ‍... സുന്ദരീ ആ‍‍..
    സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
    തുളസിതളിരില ചൂടി
    തുഷാരഹാരം മാറിൽ ചാർത്തി
    താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

    സുതാര്യസുന്ദര മേഘങ്ങളലിയും
    നിതാന്ദ നീലിമയിൽ (2)
    ഒരു സുഖശീതള ശാലീനതയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

    മൃഗാങ്ക തരളിത മൃണ്മയകിരണം
    മഴയായ് തഴുകുമ്പോൾ (2) 
    ഒരു സരസീരുഹ സൌപർണ്ണികയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

  • മെയ് മാസമേ

    മേയ്‌ മാസമേ നിൻ നെഞ്ചിലെ
    പൂവാക ചോക്കുന്നതെന്തേ
    ഈറൻ മുകിൽ നിന്നെത്തൊടും
    താളങ്ങൾ ഓർമ്മിക്കയാലോ
    പ്രണയാരുണം തരു ശാഖയിൽ
    ജ്വലനാഭമാം ജീവോന്മദം
    മേയ്‌ മാസമേ നിൻ നെഞ്ചിലെ
    പൂവാക ചോക്കുന്നതെന്തേ

    വേനലിൽ മറവിയിലാർദ്രമായ്‌
    ഒഴുകുമീ പാതിരാ മഴവിരലായ്‌
    ലോലമായ്‌ ഇലയുടെ ഓർമ്മയിൽ
    തടവു നീ നോവെഴും വരികളുമായി
    മണ്ണിന്റെ ഗന്ധം കൂടിക്കലർന്നു
    ദാഹങ്ങളായ്‌ നിൻ നെഞ്ചോടു ചേർന്നു
    ആപാദമരുണാഭമായ്‌
    മേയ്‌ മാസമേ നിൻ നെഞ്ചിലെ
    പൂവാക ചോക്കുന്നതെന്തേ

    മൂകമായ്‌ വഴികളിലാരെയൊ
    തിരയുമീ കാറ്റിലെ മലർമണമായ്‌
    സാന്ദ്രമാം ഇരുളിലേകയായ്
    മറയുമീ സന്ധ്യ തൻ തൊടുകുറിയായ്‌
    ഏതോ വിഷാദം നിന്നിൽ നിറഞ്ഞു
    ഏകാന്തമാം നിൻ മൗനം കവിഞ്ഞു
    ആപാദമരുണാഭമായ്‌

    മേയ്‌ മാസമേ നിൻ നെഞ്ചിലെ
    പൂവാക ചോക്കുന്നതെന്തേ

  • ഓ തിരയുകയാണോ

    ഓ തിരയുകയാണോ തിരമേലെ എന്നെ
    ഒഴുകി മറഞ്ഞോ നീയെന്തിനോ
    ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
    പകലുകളന്നേ.. എന്റെ കണ്ണിൽ രാത്രിയായ്
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ....ആ

    ആകാശവും മിഴികളിൽ മോഹമോടെ
    തേടുന്നു നിൻ.. തൂമുഖം അതിർവരെ
    ആഴങ്ങളിൽ അലകടൽ കോണിലെങ്ങോ
    ഒതുങ്ങുന്നു ഇളം മുത്താൽ മണിച്ചിപ്പിയുള്ളിൽ ഞാൻ
    കൊതിക്കുന്നു നീയൊന്നു കൈ നീട്ടുവാൻ
    ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
    പകലുകളന്നേ.. എന്റെ കണ്ണിൽ രാത്രിയായ്
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ

    ഓളങ്ങളില്‍ പകുതിയും താണ സൂര്യന്‍
    ഈ സന്ധ്യയില്‍.. വീണ്ടും വന്നുദിക്കുമോ...
    എന്നോർ‌മ്മകള്‍ വഴികളില്‍ നിന്റെ കൂടെ
    ഉറങ്ങാതെ ഉറക്കാതെ.. നിഴല്‍പോലെ വന്നുവോ
    അറിഞ്ഞീല നീയെന്റെ കാലൊച്ചകള്‍

    ഓ തിരയുകയാണോ തിരമേലെ എന്നെ
    ഒഴുകി മറഞ്ഞോ നീയെന്തിനോ
    ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
    പകലുകളന്നേ.. എന്റെ കണ്ണിൽ രാത്രിയായ്
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ...

  • എന്നിണക്കിളിയുടെ നൊമ്പരഗാനം

    എന്നിണക്കിളിയുടെ നൊമ്പര ഗാനം
    കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
    അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
    മൂക ദുഖങ്ങളാണെന്നറിഞ്ഞു
    (എന്നിണക്കിളിയുടെ)

    ശാരദ നിലാവില്‍ നീ ചന്ദന സുഗന്ധമായ്‌
    ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍
    ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ
    ചാരുമുഖി ഞാനുറങ്ങിയുണര്‍ന്നേനെ
    (എന്നിണക്കിളിയുടെ)

    എന്‍മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍
    എന്നേ പൂക്കള്‍ നിറഞ്ഞു
    ഇത്ര മേല്‍ മണമുള്ള പൂവാണ്‌ നീയെന്ന്
    ആത്മസഖി ഞാനറിയുവാന്‍ വൈകിയോ
    (എന്നിണക്കിളിയുടെ)

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • മിഴികളിൽ നിറകതിരായി സ്‌നേഹം

    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    മധുരമൊരനുഭൂതിയായി
    മിഴികളിൽ നിറകതിരായി

    ചിരികളിൽ മണിനാദമായി സ്‌നേഹം
    അനുപദമൊരുതാളമായി
    കരളിൻ തുടിപ്പുകൾ പോലും
    ഇണക്കിളികൾ തൻ കുറുമൊഴിയായി
    മിഴികളിൽ നിറകതിരായി

    ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
    ഒരു നോക്കിലുത്സവമായി
    തളിരുകൾക്കിടയിലെ പൂക്കൾ
    പ്രേമലിഖിതത്തിൻ പൊൻലിപിയായി

    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    മധുരമൊരനുഭൂതിയായി

  • കരിനീലക്കണ്ണുള്ള

    കരിനീലക്കണ്ണുള്ള പെണ്ണ് 
    മഴവില്ലിൻ ചിറകുള്ള പെണ്ണ് 
    കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള് 
    കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള് 
    കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ് 
    കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ് 

    നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ 
    മനസ്സിൽ ചില്ലിൽ ഓരോ നേരം മായാതേ 
    തുടിക്കും ജീവൻ നീയേ പിടയ്ക്കും ശ്വാസം നീയേ 
    ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ 
    മഞ്ഞുകണമായ് എന്റെ ഹൃദയം...
    നിന്നിലലിയാൻ ഒന്നു പൊഴിയാം...
    നീർപൊയ്കയാം മിഴിയാഴങ്ങളിൽ...
    പരൽ മീനുപോലെ ഞാൻ 
    കിനാവിൻ പീലികൊണ്ടു തഴുകീടുമെന്നുമൊരു 
    സുഖലയമിതു പ്രണയം 

    കരിനീലക്കണ്ണുള്ള പെണ്ണ് 
    മഴവില്ലിൻ ചിറകുള്ള പെണ്ണ് 
    കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള് 
    കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള് 
    കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ് 
    കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കൽ 
    അമ്പ് നെയ്തതെന്താണ്...

Entries

Post datesort descending
Artists ആദിൽ അഹമ്മദ് Mon, 10/10/2016 - 22:21
Film/Album പ്രണയകാലം - ആൽബം Tue, 11/10/2016 - 21:35
Banner ഷെബിൻ ബക്കർ ഫിലിംസ് Tue, 11/10/2016 - 21:49
Film/Album കാമലോല Tue, 11/10/2016 - 22:04
Artists ആർ കെ രവിവർമ്മ Tue, 11/10/2016 - 22:12
Artists അജിത് തലപ്പിള്ളി Wed, 12/10/2016 - 21:42
Artists ജയൻ മൂർക്കനിക്കര Wed, 12/10/2016 - 21:44
Artists സന്തോഷ് മാണിക്കോത്ത്‌ Wed, 12/10/2016 - 22:00
Artists ഇ പി ദിനേശ് നമ്പ്യാർ Wed, 12/10/2016 - 22:01
Artists പ്രവീൺ പൂവൻ Wed, 12/10/2016 - 22:12
Artists ആർ കെ നമ്പ്യാർ Wed, 12/10/2016 - 22:13
Artists ടി എൻ പ്രകാശ് Wed, 12/10/2016 - 22:15
Artists സിവിഎൻ Thu, 13/10/2016 - 11:56
Lyric ഓരില ഈരില Thu, 13/10/2016 - 21:08
Artists മാസ്റ്റർ സഹർഷ്‌ Thu, 13/10/2016 - 22:08
Artists ശരത് സഭ Thu, 13/10/2016 - 22:29
Film/Album ഒറ്റയാൾ പാത Thu, 13/10/2016 - 22:37
Artists കൃഷ്ണപ്രിയ Thu, 13/10/2016 - 22:46
Artists മിർസ ഗാലിബ് Fri, 14/10/2016 - 12:05
Artists നെൽസൺ ഫെർണാണ്ടസ് Fri, 14/10/2016 - 12:07
Artists സുലൈമാൻ മാസ്റ്റർ Fri, 14/10/2016 - 12:08
Artists തുരുത്തി ഇബ്രാഹിം Fri, 14/10/2016 - 12:12
Artists വിനീഷ് നകുലൻ Fri, 14/10/2016 - 12:15
Artists സിമോഫി പ്രൊഡക്ഷൻസ് Fri, 14/10/2016 - 12:16
Artists ദേവ്‍ഷി ഖണ്ഡൂരി Sat, 15/10/2016 - 13:55
Artists സുചിത്ര പിള്ള മാലിക് Sat, 15/10/2016 - 14:01
Film/Album c/o സൈറ ബാനു Sat, 15/10/2016 - 21:08
Artists ആർ ജെ ഷാൻ Sat, 15/10/2016 - 21:11
Artists അബ്ദുൾ റഹീം Sat, 15/10/2016 - 21:14
Artists ടോംസ് ജി ഒറ്റപ്ലാവൻ Sat, 15/10/2016 - 21:59
Banner മാഖ്ട്രോ പിക്ച്ചേഴ്സ് Sat, 15/10/2016 - 22:01
Lyric മുരുകാ മുരുകാ Sat, 15/10/2016 - 22:37
Artists അരുൺ സിദ്ധാർത്ഥൻ Sun, 16/10/2016 - 10:53
Artists നിസാർ മുഹമ്മദ് Sun, 16/10/2016 - 11:31
Artists ജഹാംഗിർ ഉമ്മർ Sun, 16/10/2016 - 11:59
Banner ഫോർലൈൻ സിനിമ Sun, 16/10/2016 - 12:07
Artists സുരേഷ് റെഡ് Sun, 16/10/2016 - 12:08
Artists മഞ്ജുള നായർ Sun, 16/10/2016 - 12:09
Artists പൂവച്ചൽ ഹുസൈൻ Sun, 16/10/2016 - 12:10
Artists ഡോ സുനിൽ എസ് പരിയാരം Sun, 16/10/2016 - 12:12
Artists അൻവർ ഖാൻ താരിഖ് Sun, 16/10/2016 - 12:15
Lyric നീല ശംഖുപുഷമേ Sun, 16/10/2016 - 21:43
Artists ശാലിനി Sun, 16/10/2016 - 22:32
Lyric കൊ കൊ കൊ കോമളവല്ലി Mon, 17/10/2016 - 10:03
Lyric ചാടിക്കോ പെണ്ണേ Mon, 17/10/2016 - 10:25
Lyric വിടരാൻ മറന്ന പൂവേ Mon, 17/10/2016 - 11:33
Lyric അമ്മയാണ് ദൈവം Mon, 17/10/2016 - 12:38
Film/Album കവിയുടെ ഒസ്യത്ത് Mon, 17/10/2016 - 21:21
Banner അനുശ്രീ പ്രൊഡക്ഷൻസ് Mon, 17/10/2016 - 21:24
Artists യദു വിജയകൃഷ്ണൻ Mon, 17/10/2016 - 21:25

Pages

Contribution History

തലക്കെട്ട് Edited on Log message
ദിവ്യ ബിനു Thu, 14/06/2018 - 13:17
പ്രാണ Thu, 14/06/2018 - 10:43
പ്രാണ Thu, 14/06/2018 - 10:42
റിയൽ സ്റ്റുഡിയോ Thu, 14/06/2018 - 10:41
എസ് രാജ് പ്രൊഡക്ഷൻസ് Thu, 14/06/2018 - 10:40
എന്റെ മെഴുതിരി അത്താഴങ്ങൾ Thu, 14/06/2018 - 10:16
സർക്കാർ കോളനി Thu, 14/06/2018 - 00:41
സർക്കാർ കോളനി Thu, 14/06/2018 - 00:36
സർക്കാർ കോളനി Thu, 14/06/2018 - 00:26
പൂജപ്പുര രവി Thu, 14/06/2018 - 00:15
കൊട്ടാരത്തിൽ കുട്ടിഭൂതം Wed, 13/06/2018 - 23:48
കൊട്ടാരത്തിൽ കുട്ടിഭൂതം Wed, 13/06/2018 - 23:41
ബഷീർ Wed, 13/06/2018 - 23:37
കൊട്ടാരത്തിൽ കുട്ടിഭൂതം Wed, 13/06/2018 - 23:36
സമദ് നാലകത്ത് Wed, 13/06/2018 - 23:35
കൊട്ടാരത്തിൽ കുട്ടിഭൂതം Wed, 13/06/2018 - 23:34
കൊട്ടാരത്തിൽ കുട്ടിഭൂതം Wed, 13/06/2018 - 23:30
നാലകത്ത് സിനി ക്രിയേഷൻസ് Wed, 13/06/2018 - 23:25
ബഷീർ Wed, 13/06/2018 - 23:23
ആരാരോ Wed, 13/06/2018 - 22:44
സൈലാസ് ജോസ് Wed, 13/06/2018 - 22:36
സിലാസ് ജോസ് Wed, 13/06/2018 - 22:32
കൂടെ Wed, 13/06/2018 - 22:27 teaser
അധികാരം Wed, 13/06/2018 - 22:20 removed dead trailer
ദിവ്യം-ആൽബം Wed, 13/06/2018 - 22:19 basic details
ദിവ്യം-ആൽബം Wed, 13/06/2018 - 22:15 title
ആദിമധ്യാന്തം Wed, 13/06/2018 - 22:14
കന്നിമല സ്വാമി-ആൽബം Wed, 13/06/2018 - 22:13 title
വെനീസിലെ വ്യാപാരി Wed, 13/06/2018 - 22:11 release date
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ Wed, 13/06/2018 - 22:10 release date
ഹാപ്പി ദർബാർ Wed, 13/06/2018 - 22:07 year
കാതോരം കവിത മൂളും Wed, 13/06/2018 - 22:02 year
ഇന്നാണ് ആ കല്യാണം Wed, 13/06/2018 - 21:55 release date
സ്വപ്ന സഞ്ചാരി Wed, 13/06/2018 - 21:53
വീരപുത്രൻ Wed, 13/06/2018 - 21:52
വീരപുത്രൻ Wed, 13/06/2018 - 21:51 release date
പാച്ചുവും കോവാലനും Wed, 13/06/2018 - 21:50
ഇന്ത്യൻ റുപ്പി Wed, 13/06/2018 - 21:43
മകരമഞ്ഞ് Wed, 13/06/2018 - 21:41 year, release date
ഉലകം ചുറ്റും വാലിബൻ Wed, 13/06/2018 - 19:59 release date
സെവൻസ് Wed, 13/06/2018 - 19:58
മൈ ഡിയർ കുട്ടിച്ചാത്തൻ 3D Wed, 13/06/2018 - 19:56 year, release date
അറബിപ്പൊന്ന് Wed, 13/06/2018 - 19:55 release date
ചുങ്കക്കാരും വേശ്യകളും Wed, 13/06/2018 - 19:49 release date
വീട്ടിലേക്കുള്ള വഴി Wed, 13/06/2018 - 19:45 year changed
സീൻ നമ്പർ 001 Wed, 13/06/2018 - 19:44 release date
നിന്നിഷ്ടം എന്നിഷ്ടം 2 Wed, 13/06/2018 - 19:43 release date
മനുഷ്യമൃഗം Wed, 13/06/2018 - 19:42 release date
കാണാക്കൊമ്പത്ത് Wed, 13/06/2018 - 19:38 release date
വാടാമല്ലി Wed, 13/06/2018 - 19:35 release date

Pages