എന്നിണക്കിളിയുടെ നൊമ്പരഗാനം

എന്നിണക്കിളിയുടെ നൊമ്പര ഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
മൂക ദുഖങ്ങളാണെന്നറിഞ്ഞു
(എന്നിണക്കിളിയുടെ)

ശാരദ നിലാവില്‍ നീ ചന്ദന സുഗന്ധമായ്‌
ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍
ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ
ചാരുമുഖി ഞാനുറങ്ങിയുണര്‍ന്നേനെ
(എന്നിണക്കിളിയുടെ)

എന്‍മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍
എന്നേ പൂക്കള്‍ നിറഞ്ഞു
ഇത്ര മേല്‍ മണമുള്ള പൂവാണ്‌ നീയെന്ന്
ആത്മസഖി ഞാനറിയുവാന്‍ വൈകിയോ
(എന്നിണക്കിളിയുടെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.5
Average: 9.5 (2 votes)
Enninakkiliyude nombara ganam

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം