ഓ തിരയുകയാണോ

ഓ തിരയുകയാണോ തിരമേലെ എന്നെ
ഒഴുകി മറഞ്ഞോ നീയെന്തിനോ
ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
പകലുകളന്നേ.. എന്റെ കണ്ണിൽ രാത്രിയായ്
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ കാണാതെ
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ കാണാതെ....ആ

ആകാശവും മിഴികളിൽ മോഹമോടെ
തേടുന്നു നിൻ.. തൂമുഖം അതിർവരെ
ആഴങ്ങളിൽ അലകടൽ കോണിലെങ്ങോ
ഒതുങ്ങുന്നു ഇളം മുത്താൽ മണിച്ചിപ്പിയുള്ളിൽ ഞാൻ
കൊതിക്കുന്നു നീയൊന്നു കൈ നീട്ടുവാൻ
ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
പകലുകളന്നേ.. എന്റെ കണ്ണിൽ രാത്രിയായ്
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ കാണാതെ

ഓളങ്ങളില്‍ പകുതിയും താണ സൂര്യന്‍
ഈ സന്ധ്യയില്‍.. വീണ്ടും വന്നുദിക്കുമോ...
എന്നോർ‌മ്മകള്‍ വഴികളില്‍ നിന്റെ കൂടെ
ഉറങ്ങാതെ ഉറക്കാതെ.. നിഴല്‍പോലെ വന്നുവോ
അറിഞ്ഞീല നീയെന്റെ കാലൊച്ചകള്‍

ഓ തിരയുകയാണോ തിരമേലെ എന്നെ
ഒഴുകി മറഞ്ഞോ നീയെന്തിനോ
ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
പകലുകളന്നേ.. എന്റെ കണ്ണിൽ രാത്രിയായ്
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ കാണാതെ
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ കാണാതെ...

MADHURA NARANGA - Malayalam Title Song - Oh Thirayukayano