അമ്മയാണ് ദൈവം
സ്നേഹമാണമ്മ ദയയാണമ്മ
വാത്സല്യമാണമ്മ എന്നെഴുതിയ കവിയേ
നീയെത്ര ഭാഗ്യവാൻ
നിന്റെ ജന്മം മുജ്ജന്മ സുകൃതം
നിന്റെ ജന്മം മുജ്ജന്മ സുകൃതം
താരാട്ട് പാട്ടിന്റോർമ്മയിൽ
വേണ്ടുവോളം അമ്മിഞ്ഞപ്പാൽ
നുണഞ്ഞെഴുതിയ കവിത
ഹേയ് കവിയേ നീയെത്ര ഭാഗ്യവാൻ
നിന്റെ ജന്മം മുജ്ജന്മ സുകൃതം
നിന്റെ ജന്മം മുജ്ജന്മ സുകൃതം
കേട്ടില്ല ഞാൻ നീ പാടിയ അമ്മതൻ താരാട്ടും
കണ്ടില്ലാ മുഖത്തു ഞാൻ ..
നീ വാഴ്ത്തിയ വാത്സല്യവും
ചികയുന്നു ഞാൻ..
അമ്മതൻ ശാപക്കൂമ്പാരെ
ഒരുതരി സ്നേഹവെട്ടത്തിനായ് ..
ഒരുതരി സ്നേഹവെട്ടത്തിനായ് ..
വെയിലത്തു ചിരിച്ചും
മഴയത്തു കരഞ്ഞും ..
ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ
ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ
ആർക്കോ വേണ്ടി വിളമ്പും തമാശയിൽ
അവരോടൊത്തു ചിരിച്ചും
പിന്നെ കോമാളി വേഷം കെട്ടിയാടിയും
ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ
ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ
ആ പൊക്കിൾക്കൊടി ബന്ധവും മുറിച്ചങ്ങു ദൂരെ
പോയി അകലാൻ ശ്രമിക്കുമ്പോഴും
അറിയുന്നു ഞാനാ ബന്ധം
ഒരു ബന്ധനമെന്ന് ...
അറിയുന്നു ഞാനതു തന്നെയാണെന്റെ ശാപമെന്ന്
അമ്മേ...അമ്മേ.. നിനക്കു നൽകാം
ഞാനെന്റെ അവസാന തുള്ളി രക്തവും
പാനം ചെയ്യുക നീ
പിന്നെ എന്റെ മാംസവും ഭക്ഷിക്കുക
വിശപ്പടങ്ങുമെങ്കിൽ
നിന്റെ ബലിക്കല്ലിൽ ഒരു ബലിയാടായി
ഞാൻ സ്വയം പിടഞ്ഞു മരിക്കാം
നിന്റെ ബലിക്കല്ലിൽ ഒരു ബലിയാടായി
ഞാൻ സ്വയം പിടഞ്ഞു മരിക്കാം