Kiranz

Kiranz's picture

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

ഈ സൈറ്റിന്റെ ജീവാത്മാവും പരമാത്മാവുമായി വിലസുന്ന ചുള്ളൻ - അഡ്മിൻ ടീം

എന്റെ പ്രിയഗാനങ്ങൾ

  • നിറങ്ങളേ പാടൂ

    നിറങ്ങളേ പാടൂ കളമിതിലെഴുതിയ
    ദിവ്യാനുരാഗ സ്വരമയലഹരിതൻ
    ലയഭരവാസന്ത നിറങ്ങളേ പാടൂ

    മഴവിൽക്കൊടിയിൽ അലിയും മറവിയായ്
    മനസ്സിലെ ഈറനാം പരിമളമായ്
    വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്
    പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്
    (നിറങ്ങളേ)

    ഇളതാം വെയിലിൽ കനവിൽ കനിവുമായ്
    ചലദളി ഝൻ‌കാര രതിമന്ത്രമായ്
    ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
    ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ആദ്യവസന്തമേ - M

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു മോഹബിന്ദുവായ് കൊഴിയുമോ
    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ

    ഏഴഴകുള്ളൊരു വാർമയിൽപേടതൻ
    സൗഹൃദ പീലികളോടെ
    മേഘപടം തീർത്ത വെണ്ണിലാ
    കുമ്പിളിൽ
    സാന്ത്വന നാളങ്ങളോടെ
    ഇതിലേ വരുമോ....
    ഇതിലേ വരുമോ....
    രാവിന്റെ കവിളിലെ മിഴിനീർപൂവുകൾ
    പാരിജാതങ്ങളായ് മാറാൻ
    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ

    പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
    വൈഡൂര്യ രേണുവെ പോലെ
    താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ
    മംഗള ചാരുതയേകാൻ
    ഇതിലെ വരുമോ....
    ഇതിലേ വരുമോ....
    അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
    സ്നേഹതന്തുക്കളായ് അലിയാൻ

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു മോഹബിന്ദുവായ് കൊഴിയുമോ

  • നീ കാണുമോ - M

    നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
    സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
    വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
    മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

    എൻ വാക്കുകൾ വാടി വീണ പൂക്കളായി
    മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
    കൂടണഞ്ഞു കതിരുകാണാക്കിളി
    എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

    പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
    വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

    ഒന്നു കേൾക്കൂ ജീവിതം പോയൊരീ
    പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

  • കളഭം ചാര്‍ത്തും

    അമ്പാടി കുലം വന്നീടും ..ആ
    അമ്പാടി കുലം വന്നീടും ..ആ
    അമ്പാടി...

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

    അകലെ ചേലോലും നിറപറകള്‍
    ഉയരും മംഗല്യ മധുമൊഴികള്‍ (2)
    അഴകിന്‍ താലത്തില്‍ നെയ്ത്തിരികള്‍
    മധുരം ചാലിക്കും മംഗളങ്ങള്‍
    തുടരും തകില്‍മേളം.. തുടരും തകില്‍മേളം

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
    ഗമപ  ഗമപ  ഗമപധനിധപ
    ഗമപ ധനിസ നിധപധപമപ
    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
    സദയം സസ്നേഹം പരിഗണിക്കൂ
    വ്യഥകള്‍ വൈകാതെ പരിഹരിക്കൂ
    കിളി തന്നവകാശം.. കിളി തന്നവകാശം

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

  • നീർപ്പളുങ്കുകൾ ചിതറി വീഴുമീ

    നീർപ്പളുങ്കുകൾ ചിതറി വീഴുമീ
    നിമിഷസാഗരം ശാന്തമാകുമോ
    അകലെയകലെ എവിടെയോ
    നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

    നീലമേഘമേ നിന്റെയുള്ളിലെ
    നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
    കണ്ണുനീർക്കണം കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ
    തേങ്ങുമ്പോഴും തേടുന്നു നീ
    വേഴാമ്പലിൻ കേഴും മനം
    ഏതേതോ കനവിന്റെ
    കനിവിന്റെ തീരങ്ങളിൽ
    നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)



    പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
    രാക്കിനാവിൽ നീ യാത്രയാകയോ
    നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
    പാതി തേഞ്ഞതും നീ മറന്നുവോ
    ശശികാന്തമായ് അലിയുന്നു നിൻ
    ചിരിയുണ്ണുവാൻ കിളിമാനസം
    ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
    രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

  • പൂവിനും പൂങ്കുരുന്നാം

    പൂവിനും പൂങ്കുരുന്നാം
    കൊച്ചു പൂമുഖം
    മുത്തമിട്ടും
    കിക്കിളിക്കൂടിനുള്ളിൽ
    പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
    ഇതിലേ
    ഇതുവഴിയേ അലസം ഒഴുകിവരൂ
    ഇവളിൽ പരിമളമായ് സ്വയമലിയൂ
    ചെല്ലക്കാറ്റേ

    (പൂവിനും...)

    മുള മൂളും പാട്ടും കേട്ടിളവേനൽ
    കാഞ്ഞും-
    കൊണ്ടിവളും കുളിരും പുണരുമ്പോൾ
    ഇമയോരത്തെങ്ങാനും
    ഇടനെഞ്ചത്തെങ്ങാനും
    ഇണയോടണയാൻ കൊതിയുണ്ടോ
    ഹൃദയം വനഹൃദയം ശിശിരം
    പകരുകയായ്
    ചലനം മൃദുചലനം അറിയുന്നകതളിരിൽ
    സുന്ദരം സുന്ദരം രണ്ടിളം
    ചുണ്ടുകൾ
    മധുരമുതിരും അസുലഭരസമറിയു-
    മതിശയ രതിജതിലയം മെല്ലെ
    മെല്ലെ

    (പൂവിനും...)

    ഗമധ സനിധനിധ
    സനിസനിധ മനിധമ ഗരിസനി
    രിസനിധ
    നിസരിസ നിസഗമധനി
    സഗരിസനിധ സനിധധമ ഗമഗരിസ

    കറുകപ്പുൽനാമ്പിന്മേൽ ഇളകും
    തൂമഞ്ഞെന്നും
    കിളികൾക്കിവളും സഖിയല്ലോ
    ഇളനീർകൊണ്ടിരുവാലിട്ടെഴുതും തൂമിഴി
    രണ്ടും
    ഇളകുന്നിളകുന്നനുനിമിഷം
    സഖി നീ തിരയുവതെൻ മനമോ യൗവനമോ
    പകരം
    പങ്കിടുവാൻ മദവും‍ മാദകവും
    സംഗമം സംഗമം മന്മഥസംഗമം
    മദനനടന മദകരസുഖം
    തിരുമനസ്സുക-
    ളറിയുന്ന നിമിഷം മെല്ലെ മെല്ലെ

    (പൂവിനും...)

  • പനിനീർചന്ദ്രികേ

    കിലുകിൽ പമ്പരം..തിരിയും മാനസ്സം..
    അറിയാതമ്പിളീ..മയങ്ങു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
    കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

    മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും..
    പാൽനിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ...
    താളം പോയ നിന്നിൽ മേയും നോവുമായ്..
    താനേ വീണുറങ്ങു തെന്നൽ കന്യകേ..
    താരകങ്ങൾ തുന്നുമീ രാവിൻ മീനാവിൽ..
    ഉം..ചാഞ്ചകം...ഉം..ചാഞ്ചകം...
    കിലുകിൽ പമ്പരം..തിരിയും മാനസ്സം..
    അറിയാതമ്പിളീ..മയങ്ങു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

    ഏതു വാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ..
    ഏതു പൂവിൻ സൌരഭം തനുവിൽ താങ്ങി നീ..
    താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ..
    കാലം നെയ്‌ത ജാലമോ മായജാലമോ..
    തേഞ്ഞുപോയ തിങ്കളേ..വാവോ വാവാവോ...
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
    കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    ഉം ഉം..ഉം ഉം..

  • മീനവേനലിൽ

     ഉന്തുന്തുന്തുന്തുന്തുന്തുന്ത്....
    ഉന്തുന്തുന്തുന്തുന്തുന്തുന്ത്   ആളെയുന്ത്...

    മീനവേനലിൽ ആ.ആ
    രാജ കോകിലേ ആ.ആ
    അലയൂ നീ അലയൂ ..
    ഒരു മാമ്പൂ തിരയൂ...
    വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
    വീണുടഞ്ഞൊരീ ഗാനപഞ്ചമം
    മൊഴി കാണാതിനിയും വഴി തേടും വനിയിൽ
    വിരിഞ്ഞു ജന്മ നൊമ്പരം...
    അരികിൽ ഇനിമ കുയിലേ...

    സൂര്യ സംഗീതം മൂകമാക്കും നിൻ
    വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
    പൂവിന്റെ പൂവിൻ മകരന്ദമേ ഈ
    നോവിന്റെ നോവിൻ മിഴിനീരു വേണോ
    ഈ പഴയ മൺ വിപഞ്ചി തൻ
    അയഞ്ഞ തന്തിയിലെന്തിൻ അനുപമ സ്വരജതികൾ (മീന വേനലിൽ....)

    കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
    ചൂടി നിന്നാലും തേടുമോ തുമ്പീ
    ഹേമന്ത രാവിൽ മാകന്ദമായെൻ
    ജീവന്റെ ജീവൻ തേടുന്നു നിന്നെ
    വന്നിതിലൊരു  തണുവണി മലരിലെ
    മധുകണം നുകരണമിളം കിളിയേ(വീണുടഞ്ഞൊരീ...)
     

     

     
  • ആതിര വരവായി

    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ
    മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
    മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ

    ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
    മറുകാലിൽ കരിനാഗ കാൽത്താളവും (2)
    ഉൾപ്പുളകം തുടികൊട്ടുന്നുവോ
    പാൽതിരകൾ നടമാടുന്നുവോ
    കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)

    താരാപഥങ്ങളിൽ നിന്നിറങ്ങീ
    താണുയർന്നാടും പദങ്ങളുമായ്
    മാനസമാകും തിരുവരങ്ങിൽ
    ആനന്ദലാസ്യമിന്നാടാൻ വരൂ
    പൂക്കുടയായ് ഗഗനം
    പുലർകാല കാന്തിയലിയേ
    പാർത്തുലകാകെയിതാ
    ശിവശക്തി താണ്ഡവം
    തന തധീം ധിനന തിരനധീം ധിനന
    ധിനന ധിനനന ധിനനന (ആതിര..)

Entries

Post datesort ascending
Artists മണി Mon, 13/09/2010 - 11:54
Artists വിശ്വനാഥൻ Mon, 13/09/2010 - 11:53
Artists ബൽ‌റാം Mon, 13/09/2010 - 11:51
Artists രാധാകൃഷ്ണൻ Mon, 13/09/2010 - 11:50
Artists എ കറുപ്പയ്യ Mon, 13/09/2010 - 11:49
Artists കെ എൻ രാമൻ‌കുട്ടി Mon, 13/09/2010 - 11:49
Artists എം ജി സോമൻ Mon, 13/09/2010 - 11:45
Artists ശങ്കർ Mon, 13/09/2010 - 11:44
Artists മേനക സുരേഷ് കുമാർ Mon, 13/09/2010 - 11:43
Artists മുകേഷ് Mon, 13/09/2010 - 11:41
Producer എവർഷൈൻ പ്രൊഡക്ഷൻസ് Mon, 13/09/2010 - 11:38
Banner Evershine Productions Mon, 13/09/2010 - 11:37
Artists എസ് കുമാർ ISC Mon, 13/09/2010 - 11:35
Film/Album Nallavan Sun, 05/09/2010 - 00:29
Lyric Chandanathil kadanjeduthoru Sun, 29/08/2010 - 19:55
Artists Sasi Paravoor Sun, 29/08/2010 - 15:38
Film/Album Kadaksham Sun, 29/08/2010 - 15:37
Film/Album Thaskaralahala Sun, 29/08/2010 - 15:24
Artists Engandiyoor Chandrasekharan Sun, 29/08/2010 - 15:24
Artists Shyam Dharman Sun, 29/08/2010 - 15:23
Film/Album തസ്ക്കര ലഹള Sun, 29/08/2010 - 15:20
Film/Album Sakudumbam Shyamala Sun, 29/08/2010 - 15:08
Film/Album സകുടുംബം ശ്യാമള Sun, 29/08/2010 - 15:07
Film/Album Pattinte Palazhi Sun, 29/08/2010 - 14:23
Artists Dr.Suresh Manimala Sun, 29/08/2010 - 14:22
Film/Album Apoorvaragam Sat, 28/08/2010 - 20:58
Artists Santhosh Varma Sat, 28/08/2010 - 20:57
Film/Album അപൂർവരാഗം Sat, 28/08/2010 - 20:55
Artists Yasir Sali Sat, 28/08/2010 - 20:52
Artists യാസിർ സാലി Sat, 28/08/2010 - 20:51
Film/Album Malarvadi Arts Club Sat, 28/08/2010 - 20:37
Artists Rahul Nambiar Sat, 28/08/2010 - 20:36
Artists Sithara Krishnakumar Sat, 28/08/2010 - 18:50
Film/Album Yakshiyum Njanum Sat, 28/08/2010 - 18:47
Artists Sajan Madhav Sat, 28/08/2010 - 18:43
Artists സാജൻ മാധവ് Sat, 28/08/2010 - 18:43
Artists Unnimenon Sat, 28/08/2010 - 18:08
Lyric Olangal thaalam Sat, 28/08/2010 - 17:56
Film/Album Kuttisrank Sat, 28/08/2010 - 17:07
Film/Album Penpattanam Sat, 28/08/2010 - 16:43
Film/Album Inganeyum oraal Sat, 28/08/2010 - 16:23
Film/Album Shikkar Sat, 28/08/2010 - 15:44
Lyric Unnikale oru kadha parayam Sat, 28/08/2010 - 13:37
Lyric പോകുന്നേ ഞാനും എൻ Fri, 27/08/2010 - 08:52
Lyric മാരന്‍ ഘോരശരങ്ങള്‍കൊണ്ടുടലിനെ Fri, 27/08/2010 - 01:23
Artists Shivanandan Fri, 27/08/2010 - 01:21
Lyric ലോകമനശ്വരമേ Fri, 27/08/2010 - 01:20
Artists ശിവാനന്ദൻ Fri, 27/08/2010 - 01:18
Lyric ദുര്‍ന്നയ ജീവിതമേ Fri, 27/08/2010 - 01:15
Lyric ശ്രീ വാസുദേവപരനേ Fri, 27/08/2010 - 01:13

Pages

Contribution History

തലക്കെട്ട് Edited on Log message
മാസ്റ്റർ റിവിൻസ് Sun, 19/10/2014 - 07:59
മാസ്റ്റർ റിലീസ് Sun, 19/10/2014 - 07:59
Master Release Sun, 19/10/2014 - 07:59
മാസ്റ്റർ രാമചന്ദ്രൻ നായർ Sun, 19/10/2014 - 07:59
Master Ramachandran Nair Sun, 19/10/2014 - 07:59
മാസ്റ്റർ രാജൻ Sun, 19/10/2014 - 07:59
Master Rajan Sun, 19/10/2014 - 07:59
മാസ്റ്റർ രാജ്കുമാർ Sun, 19/10/2014 - 07:59
Master Rajkumar Sun, 19/10/2014 - 07:59
മാസ്റ്റർ രാജു Sun, 19/10/2014 - 07:59
Master Raju Sun, 19/10/2014 - 07:59
മാസ്റ്റർ രാജീവ്കുമാർ Sun, 19/10/2014 - 07:59
Master Rajeevkumar Sun, 19/10/2014 - 07:59
മാസ്റ്റർ രാജീവ് Sun, 19/10/2014 - 07:59
Master Rajeev Sun, 19/10/2014 - 07:59
മാസ്റ്റർ രാജകൃഷ്ണൻ Sun, 19/10/2014 - 07:59
Master Rajakrishnan Sun, 19/10/2014 - 07:59
മാസ്റ്റർ രാകേഷ് Sun, 19/10/2014 - 07:59
Master Rakesh Sun, 19/10/2014 - 07:59
മാസ്റ്റർ രവികുമാർ Sun, 19/10/2014 - 07:58
Master Ravikumar Sun, 19/10/2014 - 07:58
മാസ്റ്റർ രമേഷ് Sun, 19/10/2014 - 07:58
Master Ramesh Sun, 19/10/2014 - 07:58
മാസ്റ്റർ രഞ്ജിത് ശങ്കർ Sun, 19/10/2014 - 07:58
Master Ranjit Sankar Sun, 19/10/2014 - 07:58
മാസ്റ്റർ രജ്കൃഷ്ണ Sun, 19/10/2014 - 07:58
Master Raj Krishna Sun, 19/10/2014 - 07:58
മാസ്റ്റർ രജിത് Sun, 19/10/2014 - 07:58
Master Rajith Sun, 19/10/2014 - 07:58
Master Raghu Sun, 19/10/2014 - 07:58
മാസ്റ്റർ യശ് Sun, 19/10/2014 - 07:58
Master Yash Sun, 19/10/2014 - 07:58
മാസ്റ്റർ മോഹൻ Sun, 19/10/2014 - 07:58
Master Mohan Sun, 19/10/2014 - 07:58
മാസ്റ്റർ മുഹമ്മദ് റാഫി Sun, 19/10/2014 - 07:58
Master Muhammed Rafi Sun, 19/10/2014 - 07:57
മാസ്റ്റർ മുരളീകൃഷ്ണൻ Sun, 19/10/2014 - 07:57
Master Muraleekrishnan Sun, 19/10/2014 - 07:57
മാസ്റ്റർ മുകേഷ് Sun, 19/10/2014 - 07:57
Master Mukesh Sun, 19/10/2014 - 07:57
മാസ്റ്റർ മുകുന്ദൻ Sun, 19/10/2014 - 07:57
Master Mukundan Sun, 19/10/2014 - 07:57
Master Minon Sun, 19/10/2014 - 07:57
മാസ്റ്റർ മാധവൻ (2008) Sun, 19/10/2014 - 07:57
മാസ്റ്റർ മാധവൻ Sun, 19/10/2014 - 07:57
Master Madhavan Sun, 19/10/2014 - 07:57
മാസ്റ്റർ മനോജ് Sun, 19/10/2014 - 07:57
Master Manoj Sun, 19/10/2014 - 07:57
മാസ്റ്റർ മണികണ്ഠൻ Sun, 19/10/2014 - 07:57
Master Manikandan Sun, 19/10/2014 - 07:57

Pages